ആദ്യ സിനിമയുടെ പ്രതിഫലം കേരളത്തിനു നല്‍കി ബോളിവുഡ് താരം

ചിത്രത്തിന്റെ പ്രതിഫലമായി ലഭിച്ച തുക മുഴുവനായും ഉത്കര്‍ഷ് കേരളത്തിലെ ദുരിത ബാധിതര്‍ക്കായി നല്‍കുകയായിരുന്നു.

Utkarsh, Kerala Flood

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി നാനാ ഭാഗത്തുനിന്നും സഹായങ്ങള്‍ എത്തുമ്പോള്‍, തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫല തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിക്കൊണ്ട് ഉത്കര്‍ഷ് ശര്‍മ്മ എന്ന ബോളിവുഡ് യുവനടന്‍ വ്യത്യസ്തനാകുന്നു.

സംവിധായകന്‍ അനില്‍ ശര്‍മ്മയുടെ മകനായ ഉത്കര്‍ഷ് ‘ജീനിയസ്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. നവാസുദ്ദീന്‍ സിദ്ദീഖിക്കൊപ്പമാണ് ജീനിയസില്‍ ഉത്കര്‍ഷ് എത്തിയത്. ചിത്രത്തിന്റെ പ്രതിഫലമായി ലഭിച്ച തുക മുഴുവനായും ഉത്കര്‍ഷ് കേരളത്തിലെ ദുരിത ബാധിതര്‍ക്കായി നല്‍കുകയായിരുന്നു. ഉത്കര്‍ഷിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തി. ‘ഗദർ ഏക് പ്രേം കഥ’, ‘ജീതെ’ എന്നീ ചിത്രങ്ങളിലും നേരത്തേ ഉത്കർഷ് അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡില്‍ നിന്നും നിരവധി പേര്‍ കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം അക്ഷയ് കുമാര്‍ നല്‍കിയ ചെക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഹൃതിക് റോഷന്‍, വിദ്യാ ബാലന്‍, ശ്രദ്ധാ കപൂര്‍, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി പേര്‍ കേരളത്തെ സഹായിക്കുകയും, തങ്ങളുടെ ആരാധകരോട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kerala floods kerala rains urkarsh sharma bollywood actor kerala flood relief fund

Next Story
ആംസ്റ്റര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മലയാള ചലച്ചിത്രത്തിന് പുരസ്‌കാരം
The moderation of comments is automated and not cleared manually by malayalam.indianexpress.com