പ്രളയ ദുരിതത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ഥിച്ച് അഭിനേത്രിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍. ഐശ്വര്യയുടെ സ്വദേശമായ കര്‍ണാടകത്തിലെ കുടകില്‍ മഴക്കെടുതിയില്‍ 12 പേര്‍ മരിക്കുകയും 845 വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. കുടക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കര്‍ണാടകം കേന്ദ്രത്തോട് നൂറു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിനും കുടകിനും വേണ്ടി സംഭാവന ആവശ്യപ്പെട്ടു കേരള കര്‍ണാടക മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ട്‌ സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര കണ്ട് സജീവമല്ലാത്ത ഐശ്വര്യ കഴിഞ്ഞ മെയ്‌ മാസമാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. 4.5 മില്യന്‍ പേരാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook