scorecardresearch

വീട്ടിലേക്ക് സ്വാഗതം അനിയത്തി; സഹോദരന്റെ വധുവിനെ പരിചയപ്പെടുത്തി അല്ലു അർജുൻ

അല്ലുവിന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെയും ഗേൾഫ്രണ്ടായ നയനികയുടെ വിവാഹനിശ്ചയം നടന്നു. ചിരഞ്ജീവി, രാം ചരൺ ഉപാസന,വരുൺ തേജ് എന്നിവരും ചടങ്ങിനെത്തിയിരുന്നു

അല്ലുവിന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെയും ഗേൾഫ്രണ്ടായ നയനികയുടെ വിവാഹനിശ്ചയം നടന്നു. ചിരഞ്ജീവി, രാം ചരൺ ഉപാസന,വരുൺ തേജ് എന്നിവരും ചടങ്ങിനെത്തിയിരുന്നു

author-image
Entertainment Desk
New Update
Allu Arjun Allu SirishNayanika engagement photos

കുടുംബത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം പങ്കിടുകയാണ് നടൻ അല്ലു അർജുൻ. അല്ലുവിന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള അല്ലുവിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നയനികയാണ് അല്ലു സിരിഷിന്റെ വധു.​ഏറെനാളായി ഇരുവരും പ്രണയത്തിലാണ്. 

Advertisment

Also Read: സൗന്ദര്യം കൊണ്ടുമാത്രം അളക്കേണ്ടതല്ല ഐശ്വര്യറായ് എന്ന പേര്!

"വീട്ടിൽ ഗംഭീര ആഘോഷങ്ങൾ ആരംഭിക്കുന്നു! കുടുംബത്തിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കൽ!  ഈ സന്തോഷ നിമിഷത്തിനായി ഞങ്ങൾ കുറച്ചുകാലമായി കാത്തിരിക്കുകയായിരുന്നു... എന്റെ പ്രിയ സഹോദരൻ അല്ലു സിരിഷിന് ആശംസകൾ,  നയനികയെ കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. നിങ്ങൾ രണ്ടുപേർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ ഒരു പുതിയ തുടക്കം ആശംസിക്കുന്നു!," അല്ലു കുറിച്ചു. 

Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്

Advertisment

ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യമായ ചടങ്ങിൽ ആയിരുന്നു അല്ലു സിരിഷിന്റെയും നയനികയുടെയും വിവാഹനിശ്ചയം നടന്നത്.  അല്ലു അർജുനും കുടുംബവും, ചിരഞ്ജീവിയും കുടുംബവും, രാം ചരണും ഉപാസനയും, വരുൺ തേജും ലാവണ്യയും ആഘോഷങ്ങളിൽ പങ്കെടുത്തു. തെലുങ്ക് ആചാരപ്രകാരമായിരുന്നു ചടങ്ങ്.

Also Read: ഈ മുഖമൊന്നു നോക്കി വച്ചോളൂ;  'ഡീയസ് ഈറേ' കണ്ട പ്രേക്ഷകർ പറയുന്നു

മോതിരം കൈമാറുന്നതിനിടെ  പുഞ്ചിരിക്കുന്ന സിരിഷിനെയും നയനികയേയും ചിത്രങ്ങളിൽ കാണാം. വെള്ള നിറത്തിലുള്ള എത്‌നിക് ഡ്രസ്സായിരുന്നു സിരിഷിന്റെ വേഷം. നയനിക ചുവപ്പ് ലെഹങ്കയാണ് തിരഞ്ഞെടുത്തത്.

"എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായ നയനികയുമായി ഞാൻ അവസാനം സന്തോഷത്തോടെ വിവാഹനിശ്ചയം നടത്തി!," എന്നാണ് സിരിഷ് കുറിച്ചത്. 

അല്ലു അർജുന്റെ ഇളയ സഹോദരനാണ് അല്ലു സിരിഷ്. അല്ലു സിരിഷ് അവസാനമായി അഭിനയിച്ചത് 2024-ൽ പുറത്തിറങ്ങിയ ആക്ഷൻ-കോമഡി-ഫാന്റസി ചിത്രമായ 'ബഡ്ഡി'-യിലാണ്.

Also Read: വിദ്യാരംഭം കുറിച്ച് കുഞ്ഞ് ഓംകാർ; ചിത്രങ്ങളുമായി നരെയ്ൻ

Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: