/indian-express-malayalam/media/media_files/2024/12/14/nL3ZthPkZ6qU0FE8fAlE.jpg)
ചിത്രം: എക്സ് (x)
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ച ശേഷവും ഒരു ദിവസം ജയിലിൽ തുടർന്ന ശേഷമാണ് താരത്തിന്റെ മോചനം. മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന നിരീക്ഷണത്തിൽ ഇന്നലെ വൈകിട്ട് അല്ലു അർജുന് ജാമ്യം അനുവദിച്ചിരുന്നു. എല്ലാവർക്കും നന്ദി അറിയിച്ച നടൻ കേസ് അന്വേഷണവുായി സഹകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. 'പുഷ്പ 2: ദി റൂൾ' എന്ന സിനിമയുടെ പ്രദർശനത്തിൽ അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഈ സംഭവത്തിൽ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറ പ്രവർത്തകരും മാപ്പ് പറഞ്ഞിരുന്നു.
Deeply heartbroken by the tragic incident at Sandhya Theatre. My heartfelt condolences go out to the grieving family during this unimaginably difficult time. I want to assure them they are not alone in this pain and will meet the family personally. While respecting their need for… pic.twitter.com/g3CSQftucz
— Allu Arjun (@alluarjun) December 6, 2024
പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അല്ലു അർജുനെ കൂടാതെ തിയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.
രാവിലെ ജയിൽ മോചിതനായ താരം സ്വന്തം ഉടമസ്ഥതയിലുള്ള നിർമാണ് കമ്പനിയായ ഗീത ആർട്സിൻ്റെ ഓഫീസിലേയ്ക്കാണ് ആദ്യം പോയത്. പിന്നീട് വിട്ടിലേയ്ക്ക് എത്തിയ താരത്തെ സന്തോഷക്കണ്ണീരോടെ വരവേൽക്കുന്ന ഭാര്യ സ്നേഹ റെഡ്ഡിയുടെയും മക്കളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.
❤️❤️ #AlluArjunpic.twitter.com/8aXyoxzq5c
— Sai Mohan 'NTR' (@Sai_Mohan_999) December 14, 2024
വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹിൽസിൽ നിന്നുമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ഭാര്യയെ ആശ്വസിപ്പിച്ചതിനു ശേഷമാണ് താരം പോലീസിനൊപ്പം പോയത്.
കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചിരുന്നു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരും താരത്തിൻ്റെ പിതാവ് അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഡിയും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.