scorecardresearch

Allu Arjun arrest: അല്ലുവിനോട് എന്തിനാണിങ്ങനെ? താരങ്ങൾ ചോദിക്കുന്നു

Allu Arjun arrest: അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രശ്മിക, വരുൺ ധവാൻ, നാനി എന്നിവർ രംഗത്ത്

Allu Arjun arrest: അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രശ്മിക, വരുൺ ധവാൻ, നാനി എന്നിവർ രംഗത്ത്

author-image
Entertainment Desk
New Update
Allu Arjun Arrest Varun Dhawan

വരുൺ ധവാൻ, അല്ലു അർജുൻ & രശ്മിക മന്ദാന

Allu Arjun arrest: ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ വെള്ളിയാഴ്ച നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തന്നെ  തെലങ്കാന ഹൈക്കോടതി അർജുന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. 

Advertisment

ഇപ്പോഴിതാ, അല്ലുവിന്റെ അറസ്റ്റിനെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുഷ്പ 2വിൽ അല്ലുവിന്റെ സഹതാരവും നടിയുമായ രശ്മിക മന്ദാനയും. 

“ഞാൻ ഇപ്പോൾ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നടന്ന സംഭവം നിർഭാഗ്യകരവും അത്യന്തം ദുഃഖകരവുമായ സംഭവമാണ്. എന്നിരുന്നാലും, എല്ലാം ഒരു വ്യക്തിയിൽ മാത്രം കുറ്റപ്പെടുത്തുന്നത് കാണുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്," രശ്മിക കുറിച്ചു. 

Allu Arjun arrest Rashmika Mandanna

Advertisment

“സുരക്ഷാ പ്രോട്ടോക്കോളുകൾ ഒരു നടന് സ്വയം ഏറ്റെടുക്കാൻ കഴിയുന്ന ഒന്നല്ല. നമുക്ക് ചുറ്റുമുള്ളവരോട് പറയാം,” വരുൺ ധവാന്റെ വാക്കുകളിങ്ങനെ. ബേബി ജോണിൻ്റെ ഒരു പ്രൊമോഷൻ പരിപാടിയ്ക്കിടയിലായിരുന്നു വരുൺ ധവാന്റെ പ്രതികരണം. സിനിമയുടെ പ്രമോഷണൽ ഇവൻ്റിന് സിനിപോളിസ് എന്ന തിയേറ്റർ ശൃംഖല മികച്ച ക്രമീകരണങ്ങൾ ഒരുക്കാറുണ്ടെന്നും ഉദാഹരണമായി വരുൺ കൂട്ടിച്ചേർത്തു. “അതിന് ഞങ്ങൾ അവരോട് നന്ദിയുള്ളവരാണ്.  നടന്ന സംഭവം വളരെ വേദനാജനകമാണ്. എനിക്ക് വളരെ ഖേദമുണ്ട്, അനുശോചനം അറിയിക്കുന്നു. എന്നാൽ അതേ സമയം ഇതിന് ഒരാളെ കുറ്റപ്പെടുത്താൻ കഴിയില്ല,” വരുൺ പറഞ്ഞു. 

“സിനിമയിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സർക്കാർ അധികാരികളും മാധ്യമങ്ങളും കാണിക്കുന്ന ആവേശം  സാധാരണ പൗരന്മാരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ നമുക്ക് ഒരു നല്ല സമൂഹത്തിൽ ജീവിക്കാമായിരുന്നു,"  എന്നാണ് എക്സിൽ പങ്കിട്ട കുറിപ്പിൽ നാനി കുറിച്ചത്.

രശ്മിക, വരുൺ, നാനി എന്നിവരെ കൂടാതെ സുന്ദീപ് കിഷൻ, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ അഭിനേതാക്കളും അല്ലു അർജുൻ്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സന്ധ്യ തിയേറ്റർ മാനേജ്‌മെൻ്റ്, അല്ലു അർജുൻ, താരത്തിന്റെ സുരക്ഷാ സംഘം എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പ്രീമിയറിനായി എത്തുമെന്ന് പോലീസിന് മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ചിക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് വെള്ളിയാഴ്ച അർജുനെ കസ്റ്റഡിയിലെടുത്തത്.

Read More

Varun Dhawan Allu Arjun Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: