scorecardresearch

മോഹൻരാജിന്റെ മരണം; 650 സംഘട്ടന കലാകാരന്മാര്‍ക്ക് ഇൻഷുറൻസുമായി അക്ഷയ് കുമാർ

മോഹൻരാജിന്റെ മരണത്തിൽ സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു

മോഹൻരാജിന്റെ മരണത്തിൽ സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു

author-image
Entertainment Desk
New Update
Akshay Kumar, Bollywood Actor Akshay kumar

ചിത്രം: ഇൻസ്റ്റഗ്രാം

പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'വെട്ടുവം' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റായ എസ്. മോഹൻരാജ് കൊല്ലപ്പെട്ട സംഭവം സിനിമാ മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ജൂലൈ 13 ന് തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് കാർ സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് മോഹൻരാജിനു അപകടം സംഭവിച്ചത്. 

Advertisment

സിനിമ ഷൂട്ടിങ്ങിലെ സ്റ്റണ്ട്മാൻമാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് മോഹൻരാജിന്റെ മരണം വഴിയൊരുക്കിയിട്ടുണ്ട്. വിവാദങ്ങൾക്കിടയിൽ, രാജ്യത്തെ 650 ഓളം സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസ് നൽകാൻ മുന്നോട്ട് വന്നിരിക്കുയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. സംഘട്ടന കലാകാരന്മാര്‍ക്കായി അക്ഷയ് കുമാർ ആരോഗ്യ, അപകട ഇൻഷുറൻസ് നൽകുന്നതായാണ് റിപ്പോർട്ട്. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് മുതിർന്ന സ്റ്റണ്ട് ആർട്ടിസ്റ്റായ സൂര്യവംശി രംഗത്തെത്തിയിരുന്നു.

Also Read: കാർ ബാലൻസ് നഷ്ടപ്പെട്ട് റാമ്പിൽ നിന്ന് തെന്നി വീണു; സ്റ്റണ്ട് ആർട്ടിസ്റ്റിന് ദാരുണാന്ത്യം

ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട്മാൻമാർക്കും ആക്ഷൻ ക്രൂ അംഗങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതായി സ്റ്റണ്ട്മാൻ വിക്രം സിംഗ് ദഹിയ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. സെറ്റിൽ വച്ചോ അല്ലാതെയോ ഉണ്ടാകുന്ന പരിക്കുകൾക്ക് 5 മുതൽ 5.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read: ഞാനാകെ അഭിനയിച്ചത് 9 പടം, ഏഴിലും മുരളി അങ്കിളായിരുന്നു അച്ഛൻ: രഹ്ന

അതേസമയം, മോഹൻരാജിന്റെ മരണത്തിൽ സംവിധായകൻ പാ രഞ്ജിത്ത്, നീലം പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് രാജ്കമൽ, സ്റ്റണ്ട് ആർട്ടിസ്റ്റ് വിനോദ്, കാർ ഉടമ പ്രഭാകർ എന്നിവർക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 106(1), സെക്ഷൻ 289, സെക്ഷൻ 125 എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read More:രണ്ട് വിവാഹം കഴിച്ചിട്ടും ആഗ്രഹം പോലൊരു പങ്കാളിയെ കിട്ടാത്തതിൽ വിഷമമുണ്ട്: ശാന്തി കൃഷ്ണ

Akshay Kumar Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: