/indian-express-malayalam/media/media_files/2025/10/25/ajith-shalini-2025-10-25-13-32-45.jpg)
പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ശാലിനിയ്ക്കും മകൻ ആദ്‌വിക്കിനുമൊപ്പം ദർശനം നടത്തിയ അജിത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒപ്പം അജിത്തിന്റെ ടാറ്റൂ ചർച്ചയാവുന്നു
കഴിഞ്ഞദിവസം, പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ശാലിനിയ്ക്കും മകൻ ആദ്‌വിക്കിനുമൊപ്പം നടൻ അജിത്ത് ദർശനം നടത്തിയിരുന്നു. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനൊപ്പം തന്നെ അജിത്തിന്റെ നെഞ്ചിലെ ടാറ്റൂ ഡിസൈനും ചർച്ചയാവുകയാണ്.
Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ
മുണ്ടും വെള്ള മേൽമുണ്ടുമായിരുന്നു അജിത്തിന്റെ വേഷം. താരത്തിന്റെ നെഞ്ചിലെ ടാറ്റൂ ഡിസൈൻ വ്യക്തമായി കാണുന്ന തരത്തിലുള്ളതാണ് ചിത്രങ്ങൾ. അജിത്തിൻ്റെ നെഞ്ചിലുള്ളത് ഒരു ദേവീ ടാറ്റൂ ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
"ആ ടാറ്റൂ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രമാണ്. അദ്ദേഹത്തിൻ്റെ കുടുംബദേവത/ കുലദൈവം. പാലക്കാട് തമിഴരുടെ ദേവത. അദ്ദേഹം ഈ ക്ഷേത്രം സ്ഥിരമായി സന്ദർശിക്കാറുണ്ട്," എന്നാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകളിലൊന്ന്.
Also Read: Lokah OTT: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ
"അനുഗ്രഹങ്ങളുടെയും ഒത്തുചേരലിൻ്റെയും ഒരു ദിവസം..." എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താരജോഡികളാണ് അജിത്ത്- ശാലിനി ദമ്പതിമാർ. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്. അജിത്തിന്റെ റേസിങ് കാണാൻ എത്തിയ ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
Also Read: വിഷാദം മറികടക്കാനാണ് ഞാൻ അഭിനയിക്കുന്നത്: ഷാരൂഖ് ഖാന്‍
അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.
1999-ൽ ശരണിന്റെ 'അമർകളം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008-ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു.
Also Read: ഫ്ളാറ്റ് മുംബൈയിൽ ആണെങ്കിലും കേരളത്തനിമ വിട്ടൊരു കളിയില്ല; മാളവികയുടെ വീടിന്റെ ഇന്റീരിയർ കാഴ്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us