scorecardresearch

വിവാഹത്തിന് ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ല എന്ന് അജിത് പറഞ്ഞിരുന്നു: കമൽ

പ്രശാന്ത് ആകട്ടെ എങ്ങനെയെങ്കിലും വിവാഹത്തിന് ശേഷം ശാലിനിയെ അഭിനയിപ്പിക്കണം എന്ന വാശിയിലും...

പ്രശാന്ത് ആകട്ടെ എങ്ങനെയെങ്കിലും വിവാഹത്തിന് ശേഷം ശാലിനിയെ അഭിനയിപ്പിക്കണം എന്ന വാശിയിലും...

author-image
Entertainment Desk
New Update
Shalini, Ajith Kumar

മലയാളികളികൾ എന്നും ഓർത്തുവയ്ക്കുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് ശാലിനി അജിത്ത്. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ശാലിനി, കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സുന്ദരകില്ലാടി, നിറം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലൂം ശ്രദ്ധ നേടിയിരുന്നു. 

Advertisment

തമിഴ് സൂപ്പർ സ്റ്റാർ അജിത്തുമായി, ശാലിനിയുടെ വിവാഹം നിശ്ചയിച്ച ശേഷം, നിറം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കമൽ. വിവാഹത്തിന് ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ല എന്ന് അജിത്ത് ആവശ്യപ്പെട്ടതായി കമൽ പറയുന്നു.

"അജിത്ത് എന്നോട് നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമാണ്, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ല എന്ന്. അതിന് വ്യക്തിപരമായി പുള്ളിക്ക് (അജിത്ത്) പ്രശ്നമുണ്ട്, അതുകൊണ്ട് ഒന്നും തോന്നരുത്. കല്യാണത്തിനു മുൻപ് ഷൂട്ടിംഗ് തീർക്കണം,"

'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തിൽ നായകനായിരുന്ന പ്രശാന്ത് ഇതറിഞ്ഞ് മനപ്പൂർവ്വം ഡേറ്റ് തരാതിരുന്നൂ എന്നും കമൽ പറഞ്ഞു, "ഞങ്ങളുടെ ആ സമയത്തെ ഹീറോ പ്രശാന്ത്, അവർ തമ്മിലൂള്ള ഈഗോ ക്ലാഷായിരിക്കാം, പ്രൊഫഷണൽ വൈരമായിരിക്കാം പ്രശാന്ത് മനപ്പൂർവ്വം ഡേറ്റ് തരാതെ നമ്മളെ ഭയങ്കരമായി പ്രശ്നത്തിലാക്കി. ശാലിനിയെ കല്യാണത്തിനു ശേഷം അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് (പ്രശാന്ത്) ഉണ്ടായിരുന്നതു പോലെ തോന്നിയിരുന്നു," അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ കമൽ പറഞ്ഞു.

Advertisment

അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ൽ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്കയും അദ്വികുമാണ് മക്കൾ.  80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയിൽ ശ്രദ്ധനേടിക്കൊടുത്തത്.

Read More Entertainment Stories Here

Ajith kumar Shalini Kamal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: