scorecardresearch

അന്ന് 1500 രൂപ പ്രതിഫലം വാങ്ങിയ മോഡൽ; ഇന്ന് ആഗോള ബ്രാൻഡുകളുടെ അംബാസഡർ

30 വർഷം മുൻപ് ഐശ്വര്യ മോഡലായ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുന്നു

30 വർഷം മുൻപ് ഐശ്വര്യ മോഡലായ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാവുന്നു

author-image
Entertainment Desk
New Update
aishwarya rai

1994ൽ ലോകസുന്ദരി പട്ടം സ്വന്തമാക്കിയതോടെ സിനിമയിലെയും ഫാഷൻ ലോകത്തെയും മിന്നും താരമായി ഐശ്വര്യറായ് മാറി. ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, രാജ്യാന്തര വേദികളിലെ റെഡ് കാര്‍പെറ്റില്‍ പലപ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന 'ബ്യൂട്ടി ക്വീന്‍' എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട 'ഐക്കണിന്'.

Advertisment

Read more: 40 ലക്ഷത്തിന്റെ ടിവിയുണ്ട് വീട്ടിലെന്ന് ഷാറൂഖ്‌, വീടിനു മൊത്തം വില അത്രയേ വരൂ എന്ന് ആരാധകൻ; വീഡിയോ

പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ. സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’.

കോടികളാണ് ഐശ്വര്യറായ് ഇന്ന് പ്രതിഫലമായി കൈപ്പറ്റുന്നത്. എന്നാൽ 1994-ൽ ഐശ്വര്യ റായ് ലോകസുന്ദരി പട്ടം നേടുന്നതിനും മുൻപ്, കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ഒരു കാലം ഐശ്വര്യയ്ക്കുമുണ്ടായിരുന്നു. 1992 ൽ ഒരു മോഡലിംഗ് അസൈൻമെന്റിന് ഐശ്വര്യ പ്രതിഫലമായി കൈപ്പറ്റിയത് 1500 രൂപയാണ്. 30 വർഷം മുൻപ് ഐശ്വര്യ മോഡലായ ഒരു ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സൊനാലി ബിന്ദ്രെ, തേജസ്വിനി ക്വലാപൂർ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

Advertisment
r/BollyBlindsNGossip - Aishwarya Rai got paid Rs 1500 for one day’s work in 1992. I wasn’t even born then!

കൃപ ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ ‘മോഡലായി പ്രവർത്തിക്കാൻ സമ്മതിച്ചു’ കൊണ്ട് ഐശ്വര്യ ഒപ്പിട്ട കരാരിന്റെ കോപ്പിയും റെഡ്‌ഇറ്റിൽ പങ്കുവച്ചിട്ടുണ്ട്.

Read more: എന്റെ കഥ എന്നും പഴയ ആമയും മുയലും കഥയായിരിക്കും: ഐശ്വര്യറായ്

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: