/indian-express-malayalam/media/media_files/uploads/2021/12/aishwarya.jpg)
ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ്ക്കായ് കേരളത്തിന്റെ കൈത്തറി സാരി ഒരുങ്ങുന്നു. തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻഡ്​ലൂമിലാണ് മുൻ ലോകസുന്ദരിക്കായ് സാരി ഒരുങ്ങുന്നത്. ഒന്നര ലക്ഷത്തോളം വില വരുന്ന സാരി ഐശ്വര്യയ്ക്കായി ഓര്‍ഡര്‍ ചെയ്തത് ഒരു സ്വകാര്യ ഏജന്‍സി ആണ്.
അരിപ്പശ ചേർത്ത് കെമിക്കലില്ലാതെയാണ് സാരി നെയ്യാനുള്ള നൂലുണ്ടാക്കിയത്. മധുരയിൽ നിന്നുള്ള വർണങ്ങൾ ചാർത്തി സൂറത്ത് തങ്ക നൂലിലാണ് സാരി നെയ്തെടുത്തിട്ടുള്ളത്. റോസ് നിറ മുന്താണി നിറയെ കഥകളി മുഖങ്ങളാണ്, പല നിറങ്ങളിൽ കുഞ്ചലങ്ങളുമുണ്ട്. 32 ദിവസമെടുത്ത് ഡിസൈൻ ചെയ്ത സാരി 47 ദിവസം കൊണ്ടാണ് നെയ്തെടുത്തത്.
ബാലരാമപുരത്തെ പയറ്റുവിളയിലെ 'പുഷ്പ ഹാന്‍ഡ്‌ലൂംസ്' ഐശ്വര്യയ്ക്കായി 12 വർഷം മുൻപും വെള്ളയില്‍ സ്വര്‍ണ്ണകസവുള്ള കേരള സാരി നെയ്തെടുത്തിരുന്നു. തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്ര സന്ദർശനത്തിന് എത്തിയപ്പോഴാണ് ഐശ്വര്യ ഈ സാരി ധരിച്ചത്. ഐശ്വര്യയ്ക്ക് നൽകിയതു കൂടാതെ അതേ ഡിസൈനിലുള്ള മറ്റൊരു സാരി ഇപ്പോഴും പുഷ്പയിൽ സൂക്ഷിക്കുന്നുണ്ട്.
Read More: ഞങ്ങളുടെ മാലാഖ; ആരാധ്യയുടെ ജന്മദിനം ആഘോഷമാക്കി ഐശ്വര്യയും അഭിഷേകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.