/indian-express-malayalam/media/media_files/uploads/2023/05/Aishwarya-Rai.png)
Aishwarya Rai Bachchan
മെയ് 18 നാണ് കാൻ ചലച്ചിത്രം മേളയുടെ റെഡ് കാർപ്പറ്റിൽ ഐശ്വര്യ റായ് ബച്ചനെത്തിയത്. സോഫി കൗച്ചർ ലേബൽ ഒരുക്കിയ മിന്നി തിളങ്ങുന്ന സിൽവർ ഗൗണാണ് താരം ധരിച്ചത്. താരത്തിന്റെ തല മൂടുവിധത്തിൽ വലിയൊരു ആവരണം ഡ്രെസ്സിന്റെ മുകൾ ഭാഗത്തുണ്ട്. അതു കൂടാതെ ഇതിനെയെല്ലാം കൂട്ടിച്ചേർക്കുന്ന ഓവർസൈസ്ഡ് ബ്ലാക്ക് ബോ വസ്ത്രത്തിനു കൂടുതൽ ഭംഗിയേകുന്നു.
നീണ്ട വർഷങ്ങളായി കാൻ മേളയിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. താരത്തിന്റെ വസ്ത്രത്തെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാൻ കാപ്സ്യൂൾ കളക്ഷനിൽ ഉൾപ്പെടുന്ന കളക്ഷനാണ് ഐശ്വര്യയുടേതെന്ന് വസ്ത്രം ഒരുക്കിയ ലേബലും സോഷ്യൽ മീഡിയയിൽ കുറിച്ചു.
മേളയ്ക്കു വേണ്ടിയുള്ള ഐശ്വര്യയുടെ ആദ്യ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷിമ്മറിങ്ങുള്ള ഗ്രീൻ കേപ്പ് ഡ്രെസ്സാണ് മേളയുടെ ആദ്യ പകുതിയിൽ താരം അണിഞ്ഞത്. വസ്ത്രത്തിനൊപ്പം പിവിസി ഹൈ ഹീൽസാണ് സ്റ്റൈൽ ചെയ്തത്.
മകൾ ആരാധ്യ ബച്ചനും ഐശ്വയ്ക്കൊപ്പം കാൻ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് റിവേറയിലെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ഫാൻ പേജുകളിൽ നിറഞ്ഞിരുന്നു.
കാൻ വേദിയിലെ ഐശ്വര്യയുടെ കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.