scorecardresearch
Latest News

ഏതാൾക്കൂട്ടത്തിലും മകളുടെ സുരക്ഷ പ്രധാനം, ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധികയെ തടഞ്ഞ് ഐശ്വര്യ; വീഡിയോ

ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിരക്കു കൂട്ടിയതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളി മാറ്റപ്പെടുകയായിരുന്നു

Aishwarya Rai, aaradhya Bachchan, Cannes 2023
കാനിലേക്ക് പുറപ്പെടാൻ മുംബൈ എയർപോർട്ടിലെത്തിയ ഐശ്വര്യയും ആരാധ്യയും

വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി മേയ് 16 ചൊവ്വാഴ്ചയാണ് ഐശ്വര്യ റായി മുംബൈയിൽ നിന്നും പുറപ്പെട്ടത്. ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എയർപോർട്ടിലെത്തിയ ഐശ്വര്യയേയും മകളെയും പതിവുപോലെ പാപ്പരാസികളും ആരാധകരും പൊതിഞ്ഞു. ആൾക്കൂട്ടത്തിനിടയിലും മകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഐശ്വര്യയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

മകൾ ആരാധ്യയ്‌ക്കൊപ്പം കാറിൽ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കി തിരക്കി എത്തി. അതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ആരാധ്യയുടെ സംരക്ഷകരായി മാറിയ ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാൻ വഴി നൽകാനും അഭ്യർത്ഥിച്ചു.

കറുത്ത ഓവർകോട്ട് ധരിച്ചാണ് ഐശ്വര്യ എയർപോർട്ടിലെത്തിയത്. ജീൻസിനും പിങ്ക് ടോപ്പിനുമൊപ്പം നീല ഡെനിം ജാക്കറ്റായിരുന്നു ആരാധ്യയുടെ വേഷം.

ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ. തന്റെ പ്രോഗ്രാമുകൾക്കും ആഫ്റ്റർ പാർട്ടികൾക്കുമെല്ലാം ആരാധ്യയെയും കൊണ്ടു പോവാൻ ഇഷ്ടപ്പെടുന്ന അമ്മയാണ് ഐശ്വര്യ.

76-ാമത് കാൻ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയർന്നത്. മെയ് 27 വരെയാണ് ചലച്ചിത്രമേള. ജോണി ഡെപ്പ് അഭിനയിച്ച ലൂയി പതിനാറാമൻ കാലഘട്ടത്തിലെ നാടകമായ ജീൻ ഡു ബാരിയുടെ പ്രീമിയർ പ്രദർശനത്തോടെയാണ് 76-ാമത് എഡിഷന്റെ ആരംഭം കുറിച്ചത്. ആദ്യ ദിവസം, ബോളിവുഡ് താരങ്ങളായ സാറാ അലി ഖാൻ, ഇഷ ഗുപ്ത, മാനുഷി ചില്ലർ, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ എന്നിവർ കാനിലെ ചുവന്ന പരവതാനിയുടെ ശ്രദ്ധ കവർന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aishwarya rai cannes 2023 departure fans step back