scorecardresearch

കോടികളുടെ ആസ്തി, ആഡംബര ജീവിതം; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 5 നടിമാർ ഇവരാണ്

ബോളിവുഡിലെ അതിസമ്പന്നരായ ഈ നായികമാരുടെ ആസ്തി എത്രയെന്നറിയാമോ?

ബോളിവുഡിലെ അതിസമ്പന്നരായ ഈ നായികമാരുടെ ആസ്തി എത്രയെന്നറിയാമോ?

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Rai Bachchan, Kareena Kapoor, Deepika Padukone, Alia Bhatt, Priyanka Chopra, Richest actresses, Bollywood, Wealthiest Indian actresses, Bollywood actresses net worth

Richest bollywood actress 2023

ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, ദീപിക പദുകോൺ, കരീന കപൂർ, പ്രിയങ്ക ചോപ്ര- ആരാധകരുടെ ബാഹുല്യത്താൽ ബോളിവുഡിലെ ഏറ്റവും റിച്ചായ നായികമാർ. എന്നാൽ ആരാധകരാൽ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും സൂപ്പർ റിച്ചാണ് ഇവർ ഓരോരുത്തരും. ബോളിവുഡിലെ അതിസമ്പന്നരായ ഈ നായികമാരുടെ ആസ്തിയെത്രയെന്ന് അറിയാമോ?

ഐശ്വര്യറായ് ബച്ചൻ

Advertisment

അതിസമ്പന്നരായ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഐശ്വര്യ റായ് ബച്ചൻ തന്നെയാണ്. ഏകദേശം 828 കോടിയാണ് ഐശ്വര്യയുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ഐശ്വര്യ. പത്ത് കോടിയോളം രൂപയാണ് ഐശ്വര്യ ഒരു സിനിമയ്ക്ക് പ്രതിഫലം കൈപ്പറ്റുന്നത്. ഗ്ലോബൽ ബാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ എന്ന രീതിയിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് ഐശ്വര്യ റായിയുടേത്.

publive-image
ഐശ്വര്യ റായ് ബച്ചൻ

ദുബായിൽ ഒരു ആഡംബര വില്ലയും മുംബൈയിൽ 21 കോടിയോളം വില മതിക്കുന്ന ഒരു അപ്പാർട്ട്മെന്റും ഐശ്വര്യയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ വിപുലമായൊരു കളക്ഷനും ഐശ്വര്യയുടെ ഗാരേജിലുണ്ട്. 7.95 കോടി രൂപയോളം വരുന്ന റോൾസ് റോയിസ് ഗോസ്റ്റ്, 1.60 കോടി രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് എസ്350ഡി കൂപ്പെ,1.58 കോടി രൂപ വില വരുന്ന ഓഡി എ8എൽ, ലെക്സസ് എൽഎക്സ്570, മെഴ്സിഡസ് ബെൻസ് എസ്500 എന്നിവയാണ് ഐശ്വര്യയുടെ ലക്ഷ്വറി കാറുകൾ.

Advertisment

പ്രിയങ്ക ചോപ്ര

580 കോടിയോളമാണ് നടി പ്രിയങ്ക ചോപ്രയുടെ ആസ്തി. അതിസമ്പന്നരായ നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പ്രിയങ്ക. ബോളിവുഡിനൊപ്പം ഹോളിവുഡിലും സജീവമായ അഭിനേത്രിയെന്ന വിശേഷണവും പ്രിയങ്കയ്ക്ക് ഇണങ്ങും.

പ്രിയങ്ക ചോപ്ര ലക്ഷ്വറി കാറുകളുടെ വലിയൊരു ആരാധിക കൂടിയാണ്. റോൾസ് റോയ്‌സ് ഗോസ്റ്റ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, പോർഷെ കയെൻ, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി ക്യൂ 7 എന്നിവയുൾപ്പെടെ നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

publive-image
പ്രിയങ്ക ചോപ്ര

ബിസിനസ്സ് രംഗത്തും സജീവമാണ് പ്രിയങ്ക ഇപ്പോൾ. ന്യൂയോർക്കിൽ ഒരു ആഢംബര റസ്റ്ററന്റും പ്രിയങ്കയ്ക്ക് സ്വന്തമായിട്ടുണ്ട്. അടുത്തിടെ ഹോംവെയർ പ്രൊഡക്റ്റുകളുടെ ബിസിനസും പ്രിയങ്ക ആരംഭിച്ചിരുന്നു. സോന ഹോം എസെൻഷ്യൽസ് എന്നാണ് തന്റെ സംരംഭത്തിന് പ്രിയങ്ക പേരു നൽകിയിരിക്കുന്നത്.

ആലിയ ഭട്ട്

557 കോടി രൂപയുടെ ആസ്തിയുമായി ആലിയ ഭട്ടും തൊട്ടു പിന്നാലെയുണ്ട്. ഒരു ചിത്രത്തിന് 10 മുതൽ 15 കോടി രൂപ വരെയാണ് ആലിയ പ്രതിഫലം കൈപ്പറ്റുന്നത്. ഔറേലിയ, കോർനെറ്റോ, ലേസ്, ഫ്രൂട്ടി, ഡ്യൂറോഫ്ലെക്സ്, മാന്യവർ, ഫ്ലിപ്കാർട്ട്, കാഡ്ബറി, ബ്ലെൻഡേഴ്സ് പ്രൈഡ് തുടങ്ങി നിരവധി ബ്രാൻഡുകളുമായും ആലിയ അസോസിയേറ്റ് ചെയ്യുന്നുണ്ട്. പ്രമോഷണൽ ഷൂട്ടുകൾക്കായി ഒരു ദിവസത്തിന് 2 കോടി രൂപയാണ് ആലിയ ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്.

കോടികൾ വിലമതിക്കുന്ന ഒന്നിലേറെ ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ ആലിയയ്ക്ക് മുംബൈയിലുണ്ട്. കൂടാതെ ഒരു പ്രൊഡക്ഷൻ ഹൗസും നടത്തുന്നുണ്ട് താരം. 2021-ൽ ആണ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് ആലിയ ആരംഭിച്ചത്. 2800 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രൊഡക്ഷൻ ഹൗസ് സ്ഥിതി ചെയ്യുന്നത് ജുഹുവിലെ ആലിയയുടെ അപ്പാർട്ട്മെന്റിനോട് ചേർന്നാണ്. Audi Q7, Audi Q5, Audi Q6, BMW 7 സീരീസ്, ലാൻഡ് റോവർ, റേഞ്ച് റോവർ തുടങ്ങി നിരവധി ആഡംബര വാഹനങ്ങളും ആലിയയുടെ കളക്ഷനിലുണ്ട്.

publive-image
ആലിയ ഭട്ടിനൊപ്പം ദീപിക പദുകോൺ

ദീപിക പദുകോൺ

അതിസമ്പന്നരായ നായികമാരുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ദീപിക പദുകോണിന്. 497 കോടിയാണ് ദീപികയുടെ ആസ്തി. ഒരു ചിത്രത്തിന് ദീപികയുടെ പ്രതിഫലം 14 മുതൽ 15 കോടി വരെയാണ്. ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിലൂടെയാണ് ദീപികയുടെ വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത്. ഓരോ ബ്രാൻഡിനും 7 മുതൽ 10 കോടി രൂപ വരെയാണ് ദീപിക ഈടാക്കുന്നത്.

6 കോടിയോളം വിലയുള്ള ഒരു ലക്ഷ്വറി ഹൗസ് മുംബൈയിൽ ദീപിക വാങ്ങുന്നത് 2013ലാണ്. അടുത്തിടെ മുംബൈ ബാന്ദ്രയിൽ ഷാരൂഖ് ഖാന്റെ മന്നത്തിനും സൽമാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിനും അടുത്തായി രൺവീർ സിംഗും ദീപിക പദുകോണും പുതിയ ക്വാഡ്രപ്ലെക്‌സ് (quadruplex) അപ്പാർട്ട്മെന്റും ദീപികയും രൺവീറും ചേർന്ന് സ്വന്തമാക്കിയിരുന്നു. ഏകദേശം 119 കോടി രൂപയാണ് ഈ ആഡംബര ക്വാഡ്രപ്ലെക്‌സ് അപ്പാർട്ട്‌മെന്റിന്റെ വില. സാഗർ റേഷം കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് രൺബീറിന്റെയും ദീപികയുടെയും ഈ പ്രോപ്പർട്ടി.

ഓഡി ക്യു7, മിനി കൂപ്പർ, ബിഎംഡബ്ല്യു 5-സീരീസ്, മെഴ്‌സിഡസ് മെയ്ബാക്ക് എസ്500 എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയ കളക്ഷനും ദീപികയ്ക്കുണ്ട്.

കരീന കപൂർ

440 കോടി ആസ്തിയുള്ള കരീന കപൂറാണ് ഈ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരി. ഒരു ജനപ്രിയ ബ്രാൻഡ് എൻഡോഴ്‌സർ കൂടിയാണ് കരീന. ഫാഷൻ ബ്രാൻഡായ ഗ്ലോബസുമായും കരീന സഹകരിക്കുന്നുണ്ട്. മനീഷ് മൽഹോത്ര, സബ്യസാചി, അനിത ഡോംഗ്രെ തുടങ്ങിയ ഡിസൈനർമാരുടെ പ്രിയമോഡലുകളിൽ ഒരാൾ കൂടിയാണ് കരീന കപൂർ.

publive-image
കരീന കപൂർ

മുംബൈയിലെ കണ്ണായ സ്ഥലത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് ഉൾപ്പെടെ വിവിധയിടങ്ങളിലായി നിരവധി സ്വത്തുകൾ കരീന സ്വന്തമാക്കിയിട്ടുണ്ട്. ഇതൊന്നും കൂടാതെ പട്ടോഡി പാലസ് ഉൾപ്പെടെ ഭർത്താവ് സെയ്ഫ് അലിഖാന്റെ പേരിലുള്ള ആസ്തികൾ വേറെയും. റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ലെക്‌സസ് എൽഎക്‌സ് 470, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ ആഡംബര കാറുകൾക്കും ഉടമയാണ് കരീന.

Deepika Padukone Kareena Kapoor Alia Bhatt Aishwarya Rai Bachchan Priyanka Chopra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: