സിനിമകളിലെ കഥാപാത്രങ്ങളോളം തന്നെ അവയുടെ ലൊക്കേഷനുകളും വീടുകളുമൊക്കെ പ്രേക്ഷകരുടെ മനസ്സിൽ തെളിയാറുണ്ട്. ഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗിന്റെയും പാക്കിസ്ഥാനി പെൺകുട്ടി സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘വീർ സാറാ’. വീറിന്റെയും സാറായുടെയും പ്രണയത്തിനൊപ്പം തന്നെ പ്രേക്ഷകരുടെയെങ്കിലും മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങളിൽ സാറായുടെ വീടായി കാണിക്കുന്ന കൊട്ടാരവും കാണും.

Read Also: സെയ്ഫിന്റെ വിവാഹ അഭ്യർഥന രണ്ടു തവണ നിരസിച്ചു, കരീന കപൂറിന്റെ വെളിപ്പെടുത്തൽ

‘മേ യഹാം ഹൂം’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ വീറിന്റെയും സാറായുടെയും പ്രണയത്തിന് സാക്ഷ്യം വഹിക്കുന്ന കൊട്ടാരം, യഥാർത്ഥത്തിൽ ഒരു ബോളിവുഡ് താരത്തിന്റെ കുടുംബവീടാണ്. ആരാണ് ആ താരമെന്നല്ലേ, പട്ടോഡി കുടുംബത്തിലെ ഇളംതലമുറക്കാരനും ബോളിവുഡ് താരവുമായ സെയ്ഫ് അലിഖാന്റെ കുടുംബവീടായ പട്ടോഡി പാലസിലാണ് ‘മേ യഹാം ഹൂം’ എന്നു തുടങ്ങുന്ന ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. സെയ്ഫിന്റെയും സഹോദരി സാറായുടെയും ഉടമസ്ഥതയിലാണ് പട്ടോഡി പാലസ് ഇപ്പോൾ ഉള്ളത്.

വീർസാറാ മാത്രമല്ല, മംഗൾ പാണ്ഡ, രംഗ് ദേ ബസന്തി, ഗാന്ധി മൈ ഫാദർ, ഈറ്റ്, പ്രേ, ലവ് തുടങ്ങിയ ചിത്രങ്ങൾക്കും പട്ടോഡി ഹൗസ് ലൊക്കേഷനായിട്ടുണ്ട്. സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനും തൈമൂർ അലി ഖാന്റെ ആദ്യ പിറന്നാളിനും വേദിയായതും പട്ടോഡി പാലസ് തന്നെ. മുംബൈയിൽ സ്ഥിരതാമസമാക്കിയ സെയ്ഫിന്റെയും കരീനയുടെയും തൈമൂറിന്റെയും വെക്കേഷൻ ഹോമാണ് പട്ടോഡി പാലസ് ഇപ്പോൾ.

ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1900 കളിൽ സെയ്ഫിന്റെ മുത്തച്ഛൻ ഇഫ്തിഖർ അലി ഖാനാണ് പട്ടോഡി പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോതി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.

2005 മുതൽ 2014 വരെ ഒരു ഹെറിറ്റേജ് ഹോട്ടലിന് പാട്ടത്തിന് നൽകിയ പട്ടോഡി പാലസ് 2014 ൽ സെയ്ഫ് പുതുക്കി പണിതിരുന്നു. 150 മുറികളും ഏഴ് ഡ്രസ്സിംഗ് റൂമുകളും ഏഴ് ബാത്ത് റൂമുകളും ഏഴ് ബില്യാർഡ് റൂമുകളും വലിയ ഡ്രോയിംഗ് റൂമുകളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ. 800 കോടിയാണ് 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരത്തിന്റെ മതിപ്പുവില.

Read more: സെയ്ഫിന്റെ കൈകോർത്ത് കരീന; വിവാഹവാർഷികം ആഘോഷമാക്കി പട്ടോഡി കുടുംബം; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook