/indian-express-malayalam/media/media_files/uploads/2019/05/aishwarya-rai-maniratnam-1.jpg)
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന നോവല്‍ അടിസ്ഥാനമാക്കി മണിരത്‌നം ഇതേ പേരില്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Read More: ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം 'ഇരുവർ': സന്തോഷ് ശിവൻ
എന്തായാലും ഊഹാപോഹങ്ങള്‍ക്ക് വിരാമമിടാന്‍ ഐശ്വര്യ തന്നെ തീരുമാനിച്ചു. വാര്‍ത്തകള്‍ സത്യമാണെന്ന് താരറാണി സ്ഥിരീകരിച്ചു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്.
'മണി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഞാന്‍ അദ്ദേഹത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത സത്യമാണ്. വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങി. ഞാന്‍ എപ്പോഴും എന്റെ ഗുരുവിന്റെ കൂടെ ജോലി ചെയ്യുന്നതില്‍ വളരെ ആകാംക്ഷാ ഭരിതയാണ്, ഒരുപാട് സന്തോഷമുണ്ട്. അതെ, അത് സംഭവിക്കുന്നു. തിരിച്ച് സ്‌കൂളിലേക്ക് തന്നെ,' ഐശ്വര്യ പറയുന്നു.
Read More: സൂക്ഷ്‌മാഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ 'ഇരുവര്‍' ആമസോണ്‍ പ്രൈമില്‍
'പൊന്നിയിന്‍ സെല്‍വനി'ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വളരെ ശക്തമായ കഥാപാത്രമാണ് നന്ദിനി. നോവലിലെ കഥാപാത്രമായ പെരിയ പാഴുവേത രായരെ മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്ന നന്ദിനിയുടെ പക ചിത്രത്തിന് ഉണര്‍വേകും. തെലുങ്കു നടന്‍ മോഹന്‍ ബാബുവാണ് പാഴുവേത രായരെ വിസ്മയമാക്കുന്നത്.
View this post on Instagram@aishwaryaraibachchan_arb #maniratnam #aishwaryarai #bollywoodstars #Bollywood
A post shared by Akram Ansari (@3113akki) on
മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഞ്ച് നായികയായിരുന്നു ഐശ്വര്യ. ജയലളിതയുടെ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു.
പിന്നീട് 2007ല്‍ പുറത്തിറങ്ങിയ 'ഗുരു' എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടിയായിരുന്നു ഐശ്വര്യയും മണിരത്‌നവും വീണ്ടും ഒന്നിച്ചത്. അഭിഷേക് ബച്ചന്‍, മാധവന്‍, വിദ്യാ ബാലന്‍, മല്ലിക ഷെരാവത്ത്, മിഥുന്‍ ചക്രവര്‍ത്തി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. റിലയന്‍സിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജീവിതകഥയാണ് 'ഗുരു' പറഞ്ഞത്. അതില്‍ ധീരുമയുടെ ജീവിതസഖിയായാണ് ഐശ്വര്യ വേഷമിട്ടത്.
പിന്നീട് തമിഴില്‍ 'രാവണന്‍' എന്ന ചിത്രം ഒരുക്കിയിപ്പോഴും ഐശ്വര്യ മണിരത്‌നത്തിനൊപ്പം പ്രവര്‍ത്തിച്ചു. ചിത്രം ഹിന്ദിയിലും തമിഴിലും പുറത്തിറക്കി. വിക്രം, പൃഥ്വിരാജ്, പ്രിയാമണി, ഐശ്വര്യ എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ അഭിഷേക് ബച്ചന്‍, ഐശ്വര്യ, വിക്രം, ഗോവിന്ദ, പ്രിയാമണി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
ചിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി, ജ്യോതിക, അരുണ്‍ വിജയ്, ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ക്രൈം ത്രില്ലര്‍ 'ചെക്ക ചിവന്ത വാനം' ആണ് മണിരത്‌നത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.