/indian-express-malayalam/media/media_files/uploads/2023/06/Aishu.png)
ട്വിറ്ററിലും തന്റെ സാന്നിധ്യം അറിയിച്ച് ഐശ്വര്യ ലക്ഷ്മി, Photo: Aishwarya Lekshmi/ Instagram
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് വളർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. തെന്നിന്ത്യയിലെ തന്നെ വളരെ തിരക്കേറിയ താരമാണിപ്പോൾ ഐശ്വര്യ. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കൂടുതൽ സ്വീകാര്യത നേടി കൊടുത്തു.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഐശ്വര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ ഷെയർ ചെയ്യാറുണ്ട്. അധിവേഗമാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ സജീവമായ ഐശ്വര്യ ഇപ്പോഴിതാ ട്വിറ്ററിലും അക്കൗണ്ട് എടുത്തിരിക്കുകയാണ്. ഈ വിവരം ഐശ്വര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. aishuL_ എന്ന പേരിലാണ് ഐശ്വര്യ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. "ഒരു ട്വിറ്റർ അക്കൗണ്ട് വേണമെന്ന് ഇപ്പോൾ ഈ പെൺകുട്ടിക്ക് തോന്നിയിരിക്കുന്നു. നിങ്ങളെപ്പോഴും അവൾക്ക് നൽകിയ സ്നേഹം അവിടെയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു" എന്നാണ് ഐശ്വര്യ കുറിച്ചത്.
Hello Twitter Fam! Be kind ❤️ pic.twitter.com/Y0qcg9XxVA
— Aishu__ (@AishuL_) June 24, 2023
കുറിപ്പിനൊപ്പം തന്റെ ചിത്രവും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. ഷോർട്ട് ഹെയറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പുതിയ മേക്കോവറിനു പിന്നിലെ കാരണമാണ് ആരാധകർ ഇപ്പോൾ അന്വേഷിക്കുന്നത്.
ദുൽഖർ സൽമാൻ നായനായെത്തുന്ന 'കിങ്ങ് ഓഫ് കൊത്ത' ആണ് ഐശ്വര്യയുടെ പുതിയ ചിത്രം. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ താര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us