/indian-express-malayalam/media/media_files/xcQbqkOr6pgUgIe6ThJL.jpeg)
പെണ്മക്കൾ എന്നത് ഏതൊരു അച്ഛന്റെയും പ്രിയപ്പെട്ട, വിലപ്പെട്ട സ്വത്തുക്കളാണ്. സൂപ്പർതാരം രജനികാന്തിനും (Rajnikanth) അങ്ങനെ തന്നെ. പെണ്മക്കൾ വേണം എന്ന് ദൈവത്തോട് ചോദിച്ചാൽ, ദൈവം തന്നെ മകളായി വന്നു പിറക്കും എന്ന് താൻ വിശ്വസിക്കുന്നതായി, അടുത്തിടെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത 'ലാൽ സലാം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് വേളയിൽ രജനികാന്ത് പറഞ്ഞു. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ലാൽ സലാം.' ചിത്രത്തിൽ രജനികാന്ത് അതിഥിവേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തെയും സംവിധായികയായ മകളെയും കുറിച്ച് സംസാരിച്ച രജനി, പ്രസംഗത്തിനിടെ പല തവണ വികാരാധീനനായി. തന്റെ മൂത്ത മകൾ ഐശ്വര്യ തനിക്ക് അമ്മയെപ്പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞു.
"പത്തു ശതമാനം സ്നേഹം കൊടുത്താൽ നൂറു ശതമാനം അവൾ തിരിച്ചു തരും. എനിക്ക് സുഖമില്ലാതെ വന്നപ്പോൾ രണ്ടു മാസം അമേരിക്കയിൽ ചികിത്സ തേടേണ്ടി വന്നു. അപ്പോൾ എനിക്കൊപ്പം വന്ന്, എന്റെ കാര്യങ്ങൾ എല്ലാം ഒരമ്മയെപ്പോലെ, ഒറ്റയ്ക്ക് നോക്കിയത് ഐശ്വര്യയായിരുന്നു. എന്റെ രണ്ടാമത്തെ അമ്മയാണ് അവൾ എന്ന് പറഞ്ഞാൽ തെറ്റില്ല. അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകൾ സൗന്ദര്യ പിണങ്ങുകയുമില്ല. അമേരിക്കയിൽ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ, എന്റെ സാഹചര്യം അനുവദിക്കുന്നില്ല. ഒരു കൈകുഞ്ഞുണ്ടായിരുന്നു സൗന്ദര്യയ്ക്കപ്പോൾ."
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം'
വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സലാം.' ഐശ്വര്യയുടെ അച്ഛനും സൂപ്പർസ്റ്റാറുമായ രജനികാന്ത് ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിൽ 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന.തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ലൈക പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം പകരുന്നത്.
In Other News
- 'അന്വേഷിപ്പിൻ കണ്ടെത്തും' റിവ്യൂ: Anweshippin Kandethum Movie Review
- 'പ്രേമലു' റിവ്യൂ: Premalu Movie Review
- പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ലാൽ സലാം റിലീസ്; തിയേറ്റർ റിപ്പോർട്ട്, പ്രേക്ഷക പ്രതികരണങ്ങൾ: Premalu Anweshippin Kandethum Lal Salaam Release Review Live Updates
- റോട്ടർഡാം ഫെസ്റ്റിവലിൽ കയ്യടി നേടി നിവിൻ പോളി ചിത്രം
- വിവാഹത്തിന് ശേഷം ഷോർട്ട്സിട്ട് നടക്കാൻ കഴിയില്ലായിരുന്നു: ഇഷ ഡിയോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.