scorecardresearch

അഹാനയെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് അമ്മ; വേഗം അസുഖം മാറി തിരിച്ചുവരൂ എന്ന് കുഞ്ഞനുജത്തി

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഐസലേഷനിൽ കഴിയുകയാണ് അഹാന

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഐസലേഷനിൽ കഴിയുകയാണ് അഹാന

author-image
Entertainment Desk
New Update
Krishna Kumar, Ahaana Krishna, Krishna Kumar home tresspass, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam

ഒരു മാസത്തിലേറെയായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കുകയായിരുന്നു യുവനടി അഹാന കൃഷ്ണ. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഐസലേഷനിൽ കഴിയുകയാണ് അഹാന. അഹാനയുടെ അമ്മ സിന്ധു കൃഷ്ണ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. എന്റെ കുഞ്ഞിനെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്നാണ് സിന്ധു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുന്നത്. അസുഖം മാറി വേഗം തിരിച്ചുവരൂ അമ്മുചേച്ചി എന്നാണ് അഹാനയോട് കുഞ്ഞനുജത്തി ഹൻസിക പറയുന്നത്.

Advertisment

Read more: ഒടുവിൽ കോവിഡ് നെഗറ്റീവായി; 20 ദിവസത്തെ ക്വാറന്റൈൻ വിശേഷങ്ങളുമായി അഹാന

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി'യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

Read more: ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍

അതേസമയം, ഞായറാഴ്ച രാത്രി അഹാനയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ചെറുപ്പക്കാരനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. വീടിന്റെ ഗേറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ യുവാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും രാത്രി ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗേറ്റ് ചാടി കടന്ന് പ്രധാന വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കൃഷ്ണകുമാർ. കൃഷ്ണകുമാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി കൊണ്ട് അഹാന ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ചെറുപ്പക്കാരൻ ഗേറ്റ് ചാടുന്നത് കണ്ട തന്റെ ഏറ്റവും ചെറിയ അനിയത്തി ഹൻസികയാണ് ഓടിവന്ന് വാതിൽ അടച്ചതെന്ന് അഹാന പറയുന്നു. സാഹചര്യം മനസിലാക്കി വിവേകപൂർവം ഇടപെട്ട അനിയത്തിയെ കുറിച്ച് അഭിമാനമുണ്ടെന്നും താരം കുറിച്ചു.

Krishna Kumar, Ahaana Krishna, Krishna Kumar home tresspass, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam

Krishna Kumar, Ahaana Krishna, Krishna Kumar home tresspass, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam

Read More: കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവം: അഹാനയെ കാണാന്‍ വന്നതെന്ന് പ്രതി

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: