ട്രോളുകള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം; എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുമ്പോൾ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും, നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാര്‍

കൃഷ്ണകുമാർ, Krishna Kumar Trolls, Krishna Kumar Suresh Gopi, Krishna Kumar Mammootty, Krishna Kumar Election, krishna kumar BJP, Krishna Kumar

രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകൾക്ക് ഇരയായ സിനിമതാരങ്ങളാണ് നടൻ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരായി പ്രചരിക്കുന്ന ട്രോളുകൾ ഇവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോൾ കൃഷ്ണകുമാർ നടത്തുന്നത്.

Read more: ട്രംപിന്റെ റോൾസ് റോയ്സ് വാങ്ങാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുമ്പോൾ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും, നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാര്‍.

തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെക്കുന്നത്.

Read More: ആ വാച്ചിന് വില 50 ലക്ഷമോ? മമ്മൂട്ടിയുടെ വാച്ചിന് പിന്നാലെ സോഷ്യൽ മീഡിയ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Actor krishnakumar slams trolls against him and suresh gopi asking why mammootty is not being criticized

Next Story
ആ മനുഷ്യൻ തൊടും വരെ അതാർക്കും വേണ്ടാത്ത ചുമരായിരുന്നുstreet artist, viral photo
The moderation of comments is automated and not cleared manually by malayalam.indianexpress.com