കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവം: അഹാനയെ കാണാന്‍ വന്നതെന്ന് പ്രതി

ഞായറാഴ്ച രാത്രി നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Krishna Kumar, Ahaana Krishna

തിരുവനന്തപുരം: ഞായറാഴ്ച രാത്രി നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.

തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലെ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. വീടിന്റെ ഗേറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ യുവാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെടുകയും രാത്രി ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗേറ്റ് ചാടി കടന്ന് പ്രധാന വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കൃഷ്ണകുമാർ. കൃഷ്ണകുമാർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ് ഇയാൾ. അഹാനയെ കാണാൻ വന്നതെന്നാണ് ഇയാൾ പറയുന്നത്. ഇയാളുടെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും പ്രതിയെ ഏറ്റെടുക്കാൻ വീട്ടുകാർ തയ്യാറല്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.
Read more: അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയെ കണ്ടെത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Police arrested youth who tried to tresspass into actor krishnakumars house

Next Story
സംസ്ഥാനത്ത് 3021 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5145 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express