scorecardresearch

ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്, 'ഉറുമി' പാട്ടുമായി അഹാനയും അനിയത്തിയും; വീഡിയോ

അനിയത്തി ഹൻസികയ്ക്ക് ഒപ്പം 'ഉറുമി'യിലെ പാട്ടു പാടുകയാണ് അഹാന

അനിയത്തി ഹൻസികയ്ക്ക് ഒപ്പം 'ഉറുമി'യിലെ പാട്ടു പാടുകയാണ് അഹാന

author-image
Entertainment Desk
New Update
Ahaana Krishna, Ishaani Krishna photos, Ishaani krishna, ഇഷാനി കൃഷ്ണ, Krishna Kumar, Ahaana Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam

അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള നടിയാണ് അഹാന. ഇടയ്ക്കിടെ ചില പാട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി അഹാന പങ്കുവയ്ക്കാറുണ്ട്. അനിയത്തി ഹൻസു എന്നു വിളിപ്പേരുള്ള ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് അഹാന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 'ഉറുമി'യിലെ 'ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന വാരോളി കണ്ണെനക്ക്' എന്നു തുടങ്ങുന്ന ഗാനമാണ് ചേച്ചിയും അനിയത്തിയും ചേർന്ന് പാടുന്നത്.

Advertisment

"പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഹൻസുവും ജോയിൻ ചെയ്തപ്പോൾ," എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read more: നിങ്ങൾക്ക് വേണ്ടി ചിലപ്പോൾ ലോകം ഗൂഢാലോചന നടത്തും; ‘ലൂക്ക’ ഓർമകളിൽ അഹാന കൃഷ്ണ

Advertisment

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാൻസും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

View this post on Instagram

Life is beautiful...

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

Fun with New Gen

A post shared by Krishna Kumar (@krishnakumar_actor) on

View this post on Instagram

Diya is funny n creative...

A post shared by Krishna Kumar (@krishnakumar_actor) on

അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വീട് മൊത്തത്തിൽ ഒരു സിനിമാകുടുംബമായിട്ടുണ്ട്. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Read more: ഓർമകളിൽ നിന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ചിത്രം; ഇതിപ്പോ അഹാനയെ പോലുണ്ടല്ലോ എന്ന് ആരാധകർ

Malayalam Actress Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: