/indian-express-malayalam/media/media_files/T6CYbbUZ5pCnWSMMim33.jpg)
അഗസ്ത്യ നന്ദ, അമിതാഭ് ബച്ചൻ
സോയ അക്തർ സംവിധാനം ചെയ്ത 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ്, അമിതാഭ് ബച്ചന്റെ ചെറുമകനും ശ്വേത ബച്ചന്റെ മകനുമായ അഗസ്ത്യ നന്ദ അടുത്തിടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ളയാളാണെങ്കിലും, തന്റെ മുത്തച്ഛന്റെ പ്രശസ്തിയെ കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ അഗസ്ത്യ വെളിപ്പെടുത്തി.
ബച്ചൻ കുടുംബത്തിൽ ജോലി സംബന്ധമായ ചർച്ചകൾ വീട്ടിൽ നടക്കാറില്ലെന്ന് അഗസ്ത്യ പറഞ്ഞു. "എന്റെ കുടുംബത്തിൽ അങ്ങനെയാണ്, ആരും ജോലിക്കാര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാറില്ല. എന്റെ നാന(അമിതാഭ് ബച്ചൻ) ഒരിക്കലും വീട്ടിൽ ജോലിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ഒരു സാധാരണ വ്യക്തിയാണെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഒരു ദിവസം സ്കൂളിൽ വാർഷികത്തിനു എത്തിയപ്പോഴാണ് ആദ്ദേഹത്തിന്റെ പ്രശസ്തി എനിക്കു മനസ്സിലായത്. അന്നു മുതലാണ് ഞാൻ അതു മനസ്സിലാക്കിയതും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ തുടങ്ങിയതും," അഗസ്ത്യ നന്ദ പറഞ്ഞു.
"എനിക്ക് എപ്പോഴും സിനിമ ഇഷ്ടമായിരുന്നു, എന്നാൽ ആർച്ചീസിൽ എത്തിയപ്പോഴാണ്, ഞാൻ അത് കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതു ഞാൻ ഹൃദയത്തിൽ നിന്ന് ചെയ്ത കാര്യമാണ്. ആക്ടിംഗ് സ്കൂളോ മറ്റൊന്നും ഇല്ലാതെ തന്നെ ഈ അവസരം ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്," അഗസ്ത്യ കൂട്ടിച്ചേർത്തു.
അഗസ്ത്യ നന്ദയെക്കൂടാതെ, ബോണി കപൂറിന്റെയും ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ തുടങ്ങിയ സ്റ്റാർ കിഡ്സും അരങ്ങേറ്റം കുറിച്ച ചിത്രമാണ് ദി ആർച്ചീസ്. യുവരാജ് മെൻഡ, അദിതി 'ഡോട്ട്' സൈഗാൾ, വേദാംഗ് റെയ്ന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Read Here
- വെന്റിലേറ്ററിലിട്ടാൽ പ്ലഗ് ഞാൻ ഊരിക്കളയുമെന്ന് അംബിക, ആശുപത്രിയിൽ കൈപിടിച്ചിരിക്കാമെന്ന് മോഹൻ; എന്റെ സുഹൃത്തുക്കൾ കിടിലമാണെന്ന് സുഹാസിനി
- ആള് ചെറുപ്പക്കാരിയാണ്; പക്ഷേ മോഹൻലാലിന്റെയും ദുൽഖറിന്റെയും അമ്മ വേഷം വരെ ചെയ്യും, ഈ നടിയെ മനസ്സിലായോ?
- വാലിബൻ ചലഞ്ച്; ആരാധകരെ വെല്ലുവിളിച്ച് മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ
- അനിമൽ രണ്ട് തവണ കണ്ടു; സന്ദീപ് റെഡ്ഡി ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ചലച്ചിത്രകാരൻ: അനുരാഗ് കശ്യപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us