/indian-express-malayalam/media/media_files/2025/04/04/R2GQK1dz7xRgpP47wChu.jpg)
'ചെമ്മീനി'ലെ കറുത്തമ്മയുടെ ചിത്രത്തിനരികെ ഷീല
അഭിനയത്തിൽ മാത്രമല്ല, വരയിലും തന്റെ കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് നടി ഷീല. ഷീല വരച്ച ഒരുപിടി ചിത്രങ്ങളുടെ ചിത്രപ്രദർശനം കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുകയാണ്. ഷീലയിലെ ചിത്രകാരിയെ അടുത്തറിയാനുള്ള അവസരമാണ് ചിത്രപ്രദർശനത്തിലൂടെ കാണികൾക്ക് ലഭിക്കുക.
ഷീല അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളും, പ്രകൃതിയും, പൂക്കളും, സാധാരണക്കാരായ സ്ത്രീകളുടെ വ്യത്യസ്ത മുഖങ്ങളും ഷീല മനോഹരമായി വരച്ചിട്ടുണ്ട്. ചെമ്മീൻ സിനിമയിലെ തന്റെ കഥാപാത്രമായ കറുത്തമ്മയെയും ഷീല മനോഹരമായി കാൻവാസിൽ പകർത്തിയിട്ടുണ്ട്. ഇതിനുപുറമേ, തന്റെ കഥാപാത്രങ്ങളായ ഉമ്മാച്ചുവും, കൊച്ചുത്രേസ്യകുട്ടിയും ഷീല വരച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/04/sheela-picture-02-412026.jpg)
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരയ്ക്കുന്നതിനോട് താൽപര്യമുള്ള ഷീല ഇതിനു മുമ്പും പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മുൻപ് കൊച്ചിൽ വച്ചു നടന്ന പ്രദർശനത്തിൽ വിറ്റഴിക്കപ്പെട്ട ചിത്രങ്ങളുടെ തുക 2018ലെ പ്രളയ ദുരിതബാധിതർക്കായി നൽകിയിരുന്നു.
/indian-express-malayalam/media/media_files/2025/04/04/sheela-picture-01-387675.jpg)
കേരളത്തിൽ മാത്രമല്ല യുഎസിലും ചിത്രങ്ങളുടെ പ്രദർശനം ഇതിനു മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/04/sheela-picture-03-154886.jpg)
'ഷീലാസ് സ്റ്റാർ ആർട്ട് സർപ്രൈസ്' എന്ന പേരിലാണ് ഏപ്രിൽ 17 വരെ ആർട്ട് ഗ്യലറിയിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/04/sheela-picture-04-778467.jpg)
35 വർഷം മുൻപ് വരച്ച ചിത്രങ്ങളും രണ്ടു ദിവസം മുൻപ് വരച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. നിർധനരായ അർബുദ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ചിത്രപ്രദർശനം നടത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.