scorecardresearch

കളരി പഠനം ആരംഭിച്ച് ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സുപ്രധാന തീരുമാനത്തിന് പിന്നാലെ, ഇപ്പോൾ കളരി അഭ്യാസം ആരംഭിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. എംവിജി സിവിഎൻ കളരിയിൽ പിവി ശിവകുമാർ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യയുടെ പരിശീലനം

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സുപ്രധാന തീരുമാനത്തിന് പിന്നാലെ, ഇപ്പോൾ കളരി അഭ്യാസം ആരംഭിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. എംവിജി സിവിഎൻ കളരിയിൽ പിവി ശിവകുമാർ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യയുടെ പരിശീലനം

author-image
Entertainment Desk
New Update
aishwarya Lakshmi Kalari

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ ഉപേക്ഷിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്ന് ഐശ്വര്യ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ നടിയുടെ വിശേഷങ്ങളൊന്നും ഇപ്പോൾ ആരാധകർക്ക് നേരിട്ടറിയാൻ സാധിക്കുന്നില്ല.

Advertisment

Also Read: സുധിയുടെ ചിത്രത്തിനു മുന്നിൽ തൊഴുത് പ്രാർത്ഥിച്ച് രേണു ബഹ്റിനിലേക്ക്; വീഡിയോ

കളരി അഭ്യസിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  എംവിജി സിവിഎൻ കളരിയിൽ പിവി ശിവകുമാർ ഗുരുക്കളുടെ കീഴിലാണ് ഐശ്വര്യ കളരി അഭ്യാസം ആരംഭിച്ചിരിക്കുന്നത്. നടൻ അഭ്യുമന്യു തിലകനെയും ചിത്രങ്ങളിൽ കാണാം. 

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

Advertisment

"എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. നമ്മൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.  അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി."

Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

" ഒരു ‘സൂപ്പർനെറ്റി’ന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെയും വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയതും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ പരിശീലിക്കുകയും ചെയ്തത്. ഇത് കുറേ നാളുകളായി എന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ ഞാൻ തയാറാണ്. അതുകൊണ്ട്, എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിർത്താൻ പൂർണമായും ഇന്റർനെറ്റിൽ നിന്ന് വിട്ടുനിൽക്കുക എന്ന ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുത്. സസ്നേഹം, ഐശ്വര്യ ലക്ഷ്മി," എന്നാണ് സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി കുറിച്ചത്. 

2017 ൽ അൽത്താഫ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന സിനിമയിലൂടെയാണ് എം ബി ബി എസ് ഡോക്ടറും മോഡലുമായ ഐശ്വര്യ ലക്ഷ്മി ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്. ആ വർഷം തന്നെ റിലീസ് ചെയ്ത 'മായാനദി' എന്ന സിനിമയിൽ ടൊവിനോയുടെ നായികയായി അഭിനയിച്ചു. തുടർന്ന് 'വരത്തൻ,' 'വിജയ് സൂപ്പറും പൗർണമിയും' എന്നിവയുൾപ്പെടെ എട്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2020 ൽ 'ജഗമേ തന്തിരം' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു. മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ഐശ്വര്യ.   മലയാളത്തിൽ ഹലോ മമ്മിയാണ് ഒടുവിൽ റിലീസ് ചെയ്ത ഐശ്വര്യയുടെ ചിത്രം. 

Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി

Aishwarya Lakshmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: