/indian-express-malayalam/media/media_files/2025/04/07/jt5oEtFRkrB8fhFk1Bws.jpg)
ചിത്രം: യൂട്യൂബ്
ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പിന്‍വലിക്കുകയാണെന്ന് നടന്‍ അറിയിച്ചു. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.
കേസിൽ വാദങ്ങളൊന്നും നടന്നില്ല. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നടനെ നിലവിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചതെന്നാണ് വിവരം. ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രണ്ടാഴ്ച്ചയ്ക്കകം എക്സൈസ് വിശദീകരണം നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.
അതേസമയം, ആലപ്പുഴയിൽ കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താന ഏപ്രിൽ 1ന് വിളിച്ചിരുന്നതായി നടൻ ഹർജിയിൽ സമ്മതിച്ചിരുന്നു. തസ്ലിമയെ ക്രിസ്റ്റിന എന്ന പേരിലാണ് പരിചയമെന്നും 'കഞ്ചാവ് വേണോ' എന്നു ചോദിച്ച് ഏപ്രില്‍ ഒന്നിന് വിളിച്ചിരുന്നുവെന്നും നടൻ പറഞ്ഞിരുന്നു.
ആരാധികയാണെന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്തുവെന്നും കഞ്ചാവ് വേണോ എന്ന് ചോദിച്ച് വാട്‌സാപ്പില്‍ തസ്ലിമയുടെ സന്ദേശം വന്നുവെന്നും നടൻ ഹർജിയിൽ പറഞ്ഞിരുന്നു. കളിയാക്കിയതാണെന്ന് കരുതി വെയിറ്റ് ചെയ്യാന്‍ മറുപടി നല്‍കി. പിന്നീട് താന്‍ മറുപടി ഒന്നും നല്‍കിയിട്ടില്ലെന്നും നടൻ ഹർജിയിൽ പറയുന്നു. എക്‌സൈസ് അറസ്റ്റ് ചെയ്യുമെന്ന് ഭയം ഉണ്ടെന്നും ജാമ്യം നൽകണമെന്നുമായിരുന്നു നടൻ നേരത്തെ ആവശ്യപ്പെട്ടത്.
Read More:
- മാലിദ്വീപിൽ ബേബി മൂൺ ആഘോഷം; ചിത്രങ്ങളുമായി ദിയ കൃഷ്ണ
- ഒരു ജാഡയുമില്ലാത്ത തനി നാട്ടിൻപുറത്തുകാരി; ഉത്സവത്തിന് കൈകൊട്ടിക്കളിയുമായി അനുശ്രീ
- എല്ലാം ഓക്കെ അല്ലേ അണ്ണാ…? പൃഥ്വിരാജിനെ ചേർത്തു പിടിച്ച് ആൻ്റണി പെരുമ്പാവൂർ
- ഒരു കാലത്ത് ഈ പെൺകുട്ടി മലയാളസിനിമയിലുണ്ടാക്കിയ ഓളം ചില്ലറയല്ല!
- കാത്തിരിപ്പിന് വിരാമം, ലാലേട്ടൻ്റെ 'തുടരും' റിലീസ് തീയതി പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.