/indian-express-malayalam/media/media_files/2025/04/04/roma-childhood-photo-800494.jpg)
/indian-express-malayalam/media/media_files/2025/04/04/roma-ng-9-897334.jpg)
Throwback Thursday: കുസൃതികളുമായെത്തി ക്യാമ്പസുകളുടെ പ്രിയങ്കരിയായ നായിക. മലയാളിത്തം തുളുമ്പുന്ന നായികമാർ അരങ്ങു വാഴുന്നിടത്തേക്ക് മോഡേൺ പെൺകുട്ടിയായി എത്തി പ്രേക്ഷകപ്രീതി നേടിയവൾ. ആളെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/04/04/roma-ng-8-782954.jpg)
കളിയും ചിരിയും കുറുമ്പുമൊക്കെയായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് റോമ അസ്രാണി. റോമയുടെ കുട്ടിക്കാല ചിത്രമാണ് മുകളിൽ നൽകിയത്. കുതിരപ്പുറത്തിരിക്കുകയാണ് കുഞ്ഞ് റോമ.
/indian-express-malayalam/media/media_files/2025/04/04/roma-ng-1-737009.jpg)
ഒരു സമയത്ത് ക്യാമ്പസുകളുടെ പ്രിയങ്കരിയായിരുന്ന റോമ ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല.
/indian-express-malayalam/media/media_files/2025/04/04/roma-ng-2-521255.jpg)
മലയാളിത്തം തുളുമ്പുന്ന നായികമാർ അരങ്ങുവാഴുമ്പോഴാണ് മോഡേൺ പെൺകുട്ടിയായി എത്തി റോമ ശ്രദ്ധ നേടുന്നത്. 'നോട്ട്ബുക്ക്' എന്ന ആദ്യ മലയാളചിത്രത്തിലൂടെ തന്നെ റോമ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.
/indian-express-malayalam/media/media_files/2025/04/04/roma-ng-6-333102.jpg)
തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്.
/indian-express-malayalam/media/media_files/2025/04/04/roma-ng-4-895944.jpg)
ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു.
/indian-express-malayalam/media/media_files/2025/04/04/roma-ng-5-711613.jpg)
മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുപത്തിയഞ്ചിൽ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/04/04/roma-ng-7-172154.jpg)
സിന്ധിക്കാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകളായി തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് റോമ ജനിച്ചത്. 2005ൽ 'മിസ്റ്റർ എറബാബു' എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു റോമയുടെ അരങ്ങേറ്റം. എന്നാൽ റോമയ്ക്ക് കരിയറിൽ ബ്രേക്ക് സമ്മാനിച്ചത് 'നോട്ട്ബുക്ക്' ആണ്. ചിത്രത്തിലെ റോമയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച സഹതാരത്തിനുള്ള ഫിലിംഫെയർ അവാർഡ് റോമയെ തേടിയെത്തുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us