scorecardresearch

'ലഹരിയിൽ നിന്ന് മോചനം വേണം,' നടൻ ഷൈന്‍ ടോം ചാക്കോ എക്സൈസ് മേൽനോട്ടത്തിൽ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനിടെ സ്ഥിരമായി ലഹരി ഉപയോഗിക്കാറുള്ളയാളാണെന്നും മോചനം വേണമെന്നും ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനിടെ സ്ഥിരമായി ലഹരി ഉപയോഗിക്കാറുള്ളയാളാണെന്നും മോചനം വേണമെന്നും ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം

author-image
Entertainment Desk
New Update
Shine Tom Chakko, 1

ലഹരിയിൽ നിന്ന് മോചനം നേടാനായി നടൻ ഷൈൻ ടോം ചാക്കോ  ലഹരി വിമുക്തി കേന്ദ്രത്തിലേക്ക്. എക്സൈസിന്റെ മേൽനോട്ടത്തിലാണ് നടനെ ലഹരി ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. എക്സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനെ ലഹരി വിമുക്തി കേന്ദ്രത്തിൽ എത്തിക്കുക.

Advertisment

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചൾ ലഹരി സ്ഥിരമായി ഉപയോഗിക്കാറുള്ള ആളാണ് താനെന്ന് ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ലഹരിയിൽ നിന്ന് മോചനം വേണമെന്നും താരം ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതനുസരിച്ചാണ് നടനെ ലഹരി ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്.

ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്താംഫിറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈൻ എക്സൈസിനു മൊഴി നൽകിയിരുന്നു. കൂടാതെ, ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും നടൻ മൊഴി നൽകിയിട്ടുണ്ടെന്ന് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാ രേഖകൾ ഷൈന്റെ മാതാപിതാക്കൾ ആലപ്പുഴ എക്സൈസ് ഓഫിസിൽ ഹാജരാക്കിയിരുന്നു. അതേസമയം, ഹൈബ്രിഡ് കഞ്ചാവു കേസിൽ എക്സൈസ് വിളിപ്പിച്ച നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് വിട്ടയച്ചു.

Advertisment

Read More

Shine Tom Chacko Excise Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: