scorecardresearch

മിക്കിക്കും മിന്നിക്കുമൊപ്പം ഫൊട്ടോ എടുത്ത് ഐശ്വര്യ; മധുവിധുകാലമോർത്ത് അഭിഷേക് ബച്ചൻ

"മധുവിധു നാളുകളിൽ ഞാൻ ആഷിനെ ഡിസ്നിലാന്റിലേക്ക് കൊണ്ടുപോയി! ഞങ്ങൾക്ക് ഒന്നിനെക്കുറിച്ചും ഓർക്കാതെ പരസ്പരം ആസ്വദിക്കാൻ കഴിഞ്ഞു," അഭിഷേക് പറഞ്ഞു

"മധുവിധു നാളുകളിൽ ഞാൻ ആഷിനെ ഡിസ്നിലാന്റിലേക്ക് കൊണ്ടുപോയി! ഞങ്ങൾക്ക് ഒന്നിനെക്കുറിച്ചും ഓർക്കാതെ പരസ്പരം ആസ്വദിക്കാൻ കഴിഞ്ഞു," അഭിഷേക് പറഞ്ഞു

author-image
Entertainment Desk
New Update
abhishek bachchan, abhishek bachchan aishwarya rai bachchan, abhishek ash love story, abhishek bachchan aishwarya rai bachchan films, ഐശ്വര്യ റോയ്, ഐശ്വര്യ, അഭിഷേക്, അഭിഷേക് ബച്ഛൻ, ie malayalam

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007ലാണ് വിവാഹിതരായത്. 2012 ലാണ് ഇരുവരുടെയും മകൾ ആരാധ്യ ജനിച്ചത്.

Advertisment

സ്ക്രീനിൽ വീണ്ടും ഈ താര ദമ്പതികൾ സൃഷ്ടിക്കാൻ കാത്തിരിക്കുകയാണ് പലരും. ഗുരു എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അവരുടെ പ്രണയം വളർന്നത്. ആ സിനിമയുടെ ചിത്രീകരണത്തിനുപയോഗിച്ച സെറ്റിൽ വച്ചായിരുന്നു അഭിഷേക് പ്രണയാഭ്യർത്ഥന നടത്തിയത്. "അവൻ മുട്ടുകുത്തി, അത് എനിക്ക് ഒരു ഹോളിവുഡ് രംഗം പോലെ തോന്നി. ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി, അതെ എന്ന് പറഞ്ഞു," എന്നാണ് ആ നിമിഷത്തെക്കുറിച്ച് ഐശ്വര്യ ഒരിക്കൽ ഓർത്തെടുത്തത്.

വോഗിന് ഒരു പഴയ അഭിമുഖത്തിൽ അഭിഷേകും ഐശ്വര്യയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവരുടെ മധുവിധു കാലത്തെക്കുറിച്ച് പറഞ്ഞപ്പോൾ, പരമ്പരാഗതമായ കാൻഡിൽലൈറ്റ് ഡിന്നറിന് പോകരുകെന്ന് അഭിഷേക് പുരുഷൻമാർക്ക് ഉപദേശം നൽകി.

Read More: ഷൂ കളക്ഷൻ പരിചയപ്പെടുത്തി പരിണീതി; ഇതെന്താ ചെരിപ്പുകടയോയെന്ന് ആരാധകർ

Advertisment

"അതിനാൽ ഇത് എല്ലായിടത്തുമുള്ള പുരുഷന്മാർക്കുള്ളതാണ് - ബീച്ചിലെ ഒരു മെഴുകുതിരി അത്താഴം ലോകത്തിലെ ഏറ്റവും റൊമാന്റിക് കാര്യമാണെന്ന് വിശ്വസിക്കരുത്. മാലിദ്വീപിൽ <2009 ൽ> ഞങ്ങളുടെ വാർഷികത്തിന് ഞാൻ അത് ശ്രമിച്ചു, അത് ഒരു ദുരന്തമായിരുന്നു. ഒന്നാമതായി, കാറ്റ് മെഴുകുതിരി കെടുത്തുന്നു. രണ്ടാമതായി, നിങ്ങളുടെ ഭക്ഷണത്തിൽ മണൽ വരുന്നതിനാൽ അത് ചവറുപോലെയാവും. നിങ്ങളോട് പറയാൻ ഞാൻ ഇവിടെയുണ്ട്, അത് ചെയ്യരുത്," അഭിഷേക് പറഞ്ഞു.

അഭിഷേക് പറഞ്ഞു, "എന്റെ ഭാര്യയുടെ ഏറ്റവും രസകരമായ കാര്യം, അവളോടൊപ്പം ഫോട്ടോ ഷൂട്ട് ചെയ്യാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരും എന്നതാണ്. ഞങ്ങൾക്ക് എല്ലാ ചെറിയ കാര്യങ്ങളും സംസാരിക്കാനും മണിക്കൂറുകളോളം ആഴത്തിലുള്ള സംഭാഷണം നടത്താനും കഴിയും. യഥാർത്ഥത്തിൽ രാത്രി മുഴുവൻ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ ഭാര്യയ്‌ക്കായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും റൊമാന്റിക് കാര്യം അതാണ് എന്ന് ഞാൻ കരുതുന്നു - അവൾക്കൊപ്പം ഉണ്ടായിരിക്കുക, സ്വയം ലഭ്യമാകുക, പങ്കിടുക, കേൾക്കുക,” അഭിഷേക് പറഞ്ഞു.

Read More: ആലിയയുടെ യോഗാഭ്യാസത്തിന് കയ്യടിച്ച് രൺവീർ

അവരുടെ മധുവിധുവിനെക്കുറിച്ച് സംസാരിച്ച അഭിഷേക്, താൻ അവളെ ഡിസ്നിലാന്റിലേക്ക് കൊണ്ടുപോയതായി പറഞ്ഞു. "ഞങ്ങളുടെ മധുവിധു ദിനത്തിൽ ഞാൻ ആഷിനെ ഡിസ്നിലാന്റിലേക്ക് കൊണ്ടുപോയി! പരേഡിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന അവൾ മിക്കിക്കും മിനിക്കും ഒപ്പം പോസ് ചെയ്തു! ഞങ്ങൾക്ക് ഒരുത്തരവാദിത്തവുമില്ലാത്തവരെപ്പോലെ സമയം ചിലവഴിക്കാൻ കഴിഞ്ഞു, ഞങ്ങൾക്ക് പരസ്പരം ആസ്വദിക്കാൻ കഴിഞ്ഞു,” അഭിഷേക് പറഞ്ഞു.

അനുരാഗ് കശ്യപിന്റെ 'ഗുലാബ് ജാമുനി'നായി അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒരുമിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രം പിന്നീട് ഉപേക്ഷിച്ചിരുന്നു.

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: