ആലിയയുടെ യോഗാഭ്യാസത്തിന് കയ്യടിച്ച് രൺവീർ; ദീപിക ഇതറിയുന്നുണ്ടോയെന്ന് ആരാധകർ

“പൂർണതയിലേക്കുള്ള മുന്നേറ്റം,”എന്നാണ് ആലിയ കുറിക്കുന്നത്

Alia Bhatt, ആലിയ ഭട്ട്, Alia Bhatt yoga

ബോളിവുഡിലെ മിന്നും താരമാണ് ആലിയ ഭട്ട്. അഭിനയമികവിനാലും വശ്യമായ ചിരിയാലും മുഖസൗന്ദര്യത്താലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരം. തന്റെ സൗന്ദര്യപരിപാലനത്തിലും ഫിറ്റ്നസ്സിലും യോഗയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ആലിയ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ യോഗാഭ്യാസവേളയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. “പൂർണതയിലേക്കുള്ള മുന്നേറ്റം,”എന്നാണ് ആലിയ കുറിക്കുന്നത്.

ആലിയയുടെ ഫോട്ടോയ്ക്ക് കമന്റുമായി രൺവീർ സിങും രംഗത്തെത്തിയിരുന്നു. ഏതാനും സ്മൈലികളാണ് ആലിയയുടെ ചിത്രത്തിന് താഴെ രൺവീർ നൽകിയത്.

“മറ്റൊരു നായികയുടെ ഫോട്ടോയ്ക്ക് താഴെ താങ്കൾ കമന്റ് ചെയ്യുന്നത് ദീപിക മാഡത്തിന് അറിയാമോ?” എന്നായിരുന്നു രൺവീറിനോട് ഒരു ആരാധകന്റെ ചോദ്യം.

Read more: ഇതാണ് ആലിയയുടെ സ്കിൻ കെയർ രഹസ്യം

എസ്.എസ്.രാജമൗലിയുടെ ആർആർആർ, അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്നിവയാണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകൾ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂർ ആണ് നായകൻ. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Alia bhatt shares yoga photos ranveer singh comments

Next Story
ആ ‘മഹാരാജാവ്’ ഇനിയില്ല; റിസബാവയുടെ ഓർമകളിൽ വിന്ദുജ മേനോൻVinduja Menon, Rizabawa, Vinduja Menon family photos, Vinduja Menon latest photos, വിന്ദുജ മേനോൻ, റിസബാവ, Vinduja Menon films
The moderation of comments is automated and not cleared manually by malayalam.indianexpress.com