ഷൂ കളക്ഷൻ പരിചയപ്പെടുത്തി താരം; ഇതെന്താ ചെരിപ്പുകടയോയെന്ന് ആരാധകർ

വിദേശത്തായിരുന്ന പരിനീതി അടുത്തിടെയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്

Parineeti Chopra, bollywood actress, ie malayalam

ബോളിവുഡ് നടി പരിനീതി ചോപ്രയുടെ ഷൂ കളക്ഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലൂടെയാണ് പരിനീതി തന്റെ ഷൂ കളക്ഷന്റെ ഫൊട്ടോ പങ്കുവച്ചത്. തന്റെ ഷൂ കളക്ഷനിൽനിന്നും ചെരുപ്പ് തിരയുന്ന ഫൊട്ടോയാണ് പരിനീതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അഞ്ചു മിനിറ്റിൽ താൻ റെഡിയാകുമെന്ന് ഉറപ്പാണെന്നാണ് ഫൊട്ടോയ്ക്കൊപ്പം താരം കുറിച്ചത്.

സാനിയ മിർസ അടക്കമുളളവർ പരിനീതിയുടെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പരിനീതിയുടെ ഷൂ കളക്ഷൻ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും തനിക്കത് വേണമെന്നുമായിരുന്നു സാനിയയുടെ കമന്റ്. കൂടുതലും വൈറ്റ് നിറത്തിലുളള ചെരുപ്പുകളാണ് പരിനീതിയുടെ ശേഖരത്തിലുളളത്. ഇക്കാര്യം ചില ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ഇതെന്താ ചെരുപ്പു കടയാണോയെന്നും ആരാധക കമന്റുകളുണ്ട്.

വിദേശത്തായിരുന്ന പരിനീതി അടുത്തിടെയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ് താരം. സൈന, സന്ദീപ് ഓർ പിങ്കി ഫരാർ, ദി ഗേൾ ഓൺ ദി ട്രെയിൻ തുടങ്ങിയ സിനിമകളാണ് പരിനീതിയുടേതായി പുറത്തിറങ്ങാനുളളത്.

Read More: സീതയാവാൻ 12 കോടി പ്രതിഫലം?; കരീന കപൂർ വ്യക്തമാക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Parineeti chopra shows off her shoe collection

Next Story
ആ ചിരിയ്ക്ക് ഇന്നുമില്ല മാറ്റം; ആരെന്നു മനസ്സിലായോKeerthy Suresh, Keerthy Suresh childhood photos, കീർത്തി സുരേഷ്, Keerthy Suresh quarantine, Keerthy Suresh photos
The moderation of comments is automated and not cleared manually by malayalam.indianexpress.com