scorecardresearch

ക്യാമറയ്ക്ക് പോസ് ചെയ്ത് മടുത്ത കുഞ്ഞു ആരാധ്യ ഒടുവിൽ പറഞ്ഞു, 'മതിയാക്കൂ'

ഫ്ലാഷുകൾ കാരണം കുഞ്ഞു ആരാധ്യയുടെ കണ്ണുകൾ അടഞ്ഞു. വലത്തോട്ടും ഇടത്തോട്ടും മാറി മാറി ക്യാമറകൾക്ക് പോസ് ചെയ്ത ആരാധ്യ ശരിക്കും മടുത്തു

ഫ്ലാഷുകൾ കാരണം കുഞ്ഞു ആരാധ്യയുടെ കണ്ണുകൾ അടഞ്ഞു. വലത്തോട്ടും ഇടത്തോട്ടും മാറി മാറി ക്യാമറകൾക്ക് പോസ് ചെയ്ത ആരാധ്യ ശരിക്കും മടുത്തു

author-image
Entertainment Desk
New Update
Aaradhya, ആരാധ്യ, Aishwarya Rai, ഐശ്വര്യ റായ്, Abhishek Bachchan, അഭിഷേക് ബച്ചൻ, ie malayalam, ഐഇ മലയാളം

ബോളിവുഡിന്റെ കുഞ്ഞു സെലിബ്രിറ്റിയാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെയും മകൾ ആരാധ്യ ബച്ചൻ. എവിടെ പോയാലും ഐശ്വര്യ തന്റെ മകളെ കൂടെ കൂട്ടാറുണ്ട്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യയ്ക്കൊപ്പം മകളുണ്ടായിരുന്നു.

Advertisment

ആകാശ് അംബാനിയുടെ വിവാഹത്തിനും റിസപ്ഷനും ബോളിവുഡ് താരങ്ങൾ ഒന്നടങ്കം എത്തിയിരുന്നു. അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യയ്ക്കും മകൾ ആരാധ്യക്കും ഒപ്പമാണ് എത്തിയത്. ബോളിവുഡിലെ ദമ്പതികളായ അഭിഷേക്-ഐശ്വര്യയെക്കാൾ കൂടുതൽ ശ്രദ്ധേയയായത് ഏഴു വയസുകാരിയായ ആരാധ്യയാണ്.

Read: മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ ചിത്രങ്ങൾ

റിസപ്ഷനെത്തിയ അഭിഷേകും ഐശ്വര്യയും മകൾക്കൊപ്പം ക്യാമറകൾക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കകം ക്യാമറാ ഫ്ലാഷുകൾ മിന്നി മറഞ്ഞു. ഫ്ലാഷുകൾ കാരണം കുഞ്ഞു ആരാധ്യയുടെ കണ്ണുകൾ അടഞ്ഞു. വലത്തോട്ടും ഇടത്തോട്ടും മാറി മാറി ക്യാമറകൾക്ക് പോസ് ചെയ്ത ആരാധ്യ ശരിക്കും മടുത്തു. തന്റെ അസ്വസ്ഥത ഇടയ്ക്ക് ആരാധ്യ പ്രകടിപ്പിക്കുകയും ചെയ്തു.

Read: ആകാശ് അംബാനിയുടെ വിവാഹ റിസപ്‌ഷനിൽ തിളങ്ങി ബോളിവുഡ് സുന്ദരികൾ

മകൾ അസ്വസ്ഥയാവുന്നത് കണ്ട അഭിഷേകും ഐശ്വര്യയും എങ്ങനെയാണ് ക്യാമറകൾക്ക് പോസ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുത്തു. ഒടുവിൽ അച്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ ഒരുങ്ങവേ ക്യാമറാമാന്മാർ വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതു കേട്ടതും കുഞ്ഞു ആരാധ്യ ഇനി മതി നിർത്തൂ എന്നു പറഞ്ഞു. മകളുടെ ഈ വാക്കുകൾ കേട്ട് അഭിഷേകും ഐശ്വര്യയും ഒപ്പം ക്യാമറാമാന്മാരും ചിരിച്ചുപോയി.

Advertisment

സെയ്ഫ് അലി ഖാൻ-കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാനെപ്പോലെ ആരാധ്യയെയും പാപ്പരാസികൾക്ക് ഏറെ ഇഷ്ടമാണ്. ഐശ്വര്യയ്ക്കൊപ്പം ആരാധ്യയെ എവിടെ കണ്ടാലും പാപ്പരാസികൾ ചിത്രം പകർത്താറുണ്ട്. മകൾക്കൊപ്പമുളള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ അഭിഷേകും ഐശ്വര്യയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Aishwarya Rai Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: