മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ ചിത്രങ്ങൾ

ബാല്യകാല സഖി ശ്ലോക മെഹ്തയാണ് വധു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനി വിവാഹിതനായി. ബാല്യകാല സഖി ശ്ലോക മെഹ്തയാണ് വധു. ഇരുവരും ഒന്നിച്ച് പഠിച്ചവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ വിവാഹം ഉറപ്പിച്ചത്.

മുംബൈയിലെ ബന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ഐശ്വര്യ റായ്, ആലിയ ഭട്ട്, രജനീകാന്ത് ഉൾപ്പടെ വലിയ താരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. സിനിമാ താരങ്ങൾക്കു പുറമേ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, ഹാർദിക് പാണ്ഡ്യ, ഹർഭജൻ സിങ് തുടങ്ങിയവരും എത്തി. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ എന്നിവരായിരുന്നു വിവാഹ ചടങ്ങിലെ മുഖ്യാതിഥികൾ.

പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ആകാശ് അംബാനി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Akash ambani shloka mehta wedding all that happened star spangled event

Next Story
ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ഗിന്നസ് റെക്കോര്‍ഡ് ജപ്പാന്‍കാരിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express