scorecardresearch

അനിയൻ ഹാരി പോട്ടർ, ചേട്ടൻ സൂപ്പർമാൻ; ഹോളിവുഡ് കഥപാത്രങ്ങളുടെ ഛായയുള്ള താരപുത്രന്മാരെ മനസ്സിലായോ?

ഇത് വരെ സിനിമയില്‍ സജീവമായി എത്തിയിട്ടില്ലാത്ത ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മക്കള്‍ക്ക് അങ്ങ് ഹോളിവുഡില്‍ വരെ വേണമെങ്കില്‍ ഒരു കൈനോക്കാം എന്ന് ആരാധകര്‍

ഇത് വരെ സിനിമയില്‍ സജീവമായി എത്തിയിട്ടില്ലാത്ത ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മക്കള്‍ക്ക് അങ്ങ് ഹോളിവുഡില്‍ വരെ വേണമെങ്കില്‍ ഒരു കൈനോക്കാം എന്ന് ആരാധകര്‍

author-image
Entertainment Desk
New Update
Aamir Khan sons Junaid and Azad

ബോളിവുഡ് താരം ആമിര്‍ ഖാന് (Aamir Khan) മൂന്നു മക്കളാണ് - ആദ്യ ഭാര്യ റീനയില്‍ ജുനൈദ്, ഇറ എന്നിവരും രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ആസാദ് എന്ന മകനും.  മക്കള്‍ ആരും തന്നെ ഇതു വരെ സിനിമയില്‍ എങ്കിലും ആണ്‍മക്കള്‍ ഇരുവര്‍ക്കും സിനിമയില്‍ വലിയ ഭാവിയുണ്ട് എന്ന അഭിപ്രായത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന ആമിറിന്റെ മകള്‍ ഇറയുടെ വിവാഹസല്‍ക്കാരത്തിന് ഇടയില്‍ എടുത്ത ചിത്രങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് ആമിറിന്റെ മക്കളുടെ സിനിമാ പ്രവേശം ചര്‍ച്ചയാകുന്നത്.  

Advertisment

മൂത്തമകന്‍ ജുനൈദിന് സൂപ്പര്‍മാന്‍ നായകന്‍ ഹെന്റി കാവിലിന്റെ ഛായയുണ്ട് എന്നും ഇളയമകന്‍ ആസാദിനെ കണ്ടാല്‍ ഹാരി പോട്ടറിനെ പോലെയുണ്ട് എന്നുമാണ് ആരാധകരുടെ പക്ഷം.  മകളുടെ വിവാഹത്തിന്‍റെ സന്ദര്‍ഭത്തില്‍ ഇത്തരത്തില്‍ ഒരു പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് പാപ്പരാസികള്‍.  സ്വതവേ അന്തര്‍മുഖനായ ആമിറിനെ അങ്ങനെ ക്യാമറക്ക് മുന്നില്‍ എളുപ്പത്തില്‍ കിട്ടാറില്ല, പ്രത്യേകിച്ച് കുടുംബവുമായി ചേര്‍ന്ന്.

ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുള്ള ജുനൈദ് ഖാന്‍ വൈകാതെ തന്നെ യഷ് രാജ് ഫിലിംസിന്‍റെ ചിത്രത്തില്‍ നായകനായി  അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സായ്പല്ലവി ആണ് നായിക എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.  

Advertisment

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ആമിറിന്റെ മകള്‍ ഇറയുടെ വിവാഹസല്‍ക്കാരത്തില്‍ ബോളിവൂഡിലെ പ്രമുഖര്‍ പങ്കെടുത്തു.  ഷാരൂഖ്, സല്‍മാന്‍ തുടങ്ങി ഖാന്‍ ത്രയത്തിലെ ബാക്കി രണ്ടു പേര്‍ ഉള്‍പ്പടെ ബോളിവുഡ് എ ലിസ്റ്റര്‍മാര്‍ ആമിറിന്റെ മകളുടെ വിവാഹം കൂടാന്‍ എത്തി.  ഫിറ്റ്നെസ് ട്രൈനെര്‍ ആയ നൂപുര്‍ ശിഖാരേയാണ് ഇറയുടെ ഭര്‍ത്താവ്. 

Read Here

Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: