/indian-express-malayalam/media/media_files/uploads/2019/05/akshaykumar.jpg)
'ഇൻ ടു ദ വൈൽഡ്' പോലുള്ള ടെലിവിഷൻ ഷോയിലൂടെ പ്രശസ്തനാണ് ബിയർ ഗ്രിൽസ്. ബിയർ ഗ്രിൽസിന്റെ 'ഇൻ ടു ദ വൈൽഡ്' ഷോയുടെ ഇനി വരാനിരിക്കുന്ന ഒരു സ്പെഷ്യൽ എപ്പിസോഡിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. ബിയർ ഗ്രിൽസും വരാനിരിക്കുന്ന 'ബെൽബോട്ടം' എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹതാരമായ ഹുമാ ഖുറേഷിയും ഒരുമിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം ലൈവിൽ തന്റെ 'ഇൻ ടു ദ വൈൽഡ്' അനുഭവം പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ.
'ഇൻ ടു ദ വൈൽഡിന്റെ സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ അക്ഷയ് ലൈവ് ചാറ്റിൽ പങ്കുവച്ചു. ബന്ദിപ്പൂർ നാഷണൽ പാർക്കിലായിരുന്നു സ്‌പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിങ്ങ്. കാട്ടിൽ അതിജീവിക്കുന്നതിനെക്കുറിച്ചും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അക്ഷയ് ബിയർ ഗ്രിൽസും തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നു.
Read More: 'സംയമനം പാലിക്കുക': സുനന്ദയുടെ മരണത്തിൽ സമാന്തര അന്വേഷണം നടത്തിയതിൽ അർണബിനോട് ചോദ്യങ്ങളുമായി കോടതി
ഷോയുടെ പ്രൊമോയിൽ ഇരുവരും " ആനപ്പിണ്ട ചായ (elephant poo tea)" കുടിക്കുന്നതായി പറയുന്നുണ്ട് . ഇതിനെക്കുറിച്ച് ലൈവ് ചാറ്റിൽ ഹുമ ഖുറേഷി ചോദ്യം ചോദിക്കുകയും ചെയ്തു. താൻ എല്ലാ ദിവസവും പശുവിന്റെ മൂത്രം കുടിക്കാറുണ്ടെന്ന് ഇതിന് മറുപടിയായി അക്ഷയ് പറഞ്ഞു. ആയുർവേദ കാരണങ്ങളാൽ എല്ലാ ദിവസവും പശു മൂത്രം കുടിക്കുന്നതിനാൽ ഇത് തനിക്ക് വലിയ കാര്യമല്ലെന്ന് അക്ഷയ് പറഞ്ഞു.
അക്ഷയ് കുമാറിനെ വ്യക്തിപരമായി അറിയില്ലെങ്കിലും, താൻ “അഹംഭാവമില്ലാത്ത തമാശക്കാരനാണ്” എന്ന് ആദ്യമേ അറിയാമായിരുന്നെന്ന് ബിയർ ഗ്രിൽസ് പറഞ്ഞു. അക്ഷയുടെ “വിനയം”, താൻ അനുഭവിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു. അക്ഷയ് ഫിറ്റ്നസ് തന്നിൽ മതിപ്പുളവാക്കിയെന്നും ഗ്രിൽസ് പറയുന്നു. “വർഷങ്ങളായി ഞങ്ങൾക്ക് ലഭിച്ച എല്ലാ അതിഥികളെ വച്ചു നോക്കിയാലും, അദ്ദേഹം തീർച്ചയായും ഒന്നാം കിടക്കാരനാണ്,” ഗ്രിൽസ് പറഞ്ഞു.
Read More: ഡൊണാൾഡ് ട്രംപിനെ സമാധാന നോബൽ പുരസ്‌കാരത്തിനു നാമനിർദേശം ചെയ്‌തു
കാടുകളിൽ അതിജീവിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് ചോദിച്ചപ്പോൾ, ബിയർ ഗ്രിൽസുള്ളപ്പോൾ താൻ സുരക്ഷിതമായ കരങ്ങളിലാണെന്ന് തനിക്ക് അറിയാമെന്ന് അക്ഷയ് പറഞ്ഞു. “ഞാൻ വിഷമിച്ചിരുന്നില്ല.ഞാൻ വളരെ ആവേശഭരിതനായിരുന്നു,” അക്ഷയ് പറഞ്ഞു.
അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഇന്റു ദി വൈൽഡ് വിത്ത് ബിയർ ഗ്രിൽസിന്റെ പ്രത്യേക എപ്പിസോഡ് സെപ്റ്റംബർ 11 ന് രാത്രി 8 മണിക്ക് സ്ട്രീമിംഗ് സേവനമായ ഡിസ്കവറി പ്ലസിൽ പ്രദർശിപ്പിക്കും. ഡിസ്കവറി ചാനലിൽ സെപ്റ്റംബർ 14 ന് രാത്രി 8 മണിക്ക് പ്രോഗ്രാം കാണാനാവും.
Read More: Akshay Kumar reveals he drinks cow urine every day
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.