/indian-express-malayalam/media/media_files/2025/02/03/GOhDBD9JWZ7uCBXhOW3F.jpg)
February 2025 Releases
February 2025 malayalam Releases: ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങി ഒരുപറ്റം ചിത്രങ്ങൾ. ഫെബ്രുവരി മാസം ആദ്യം തിയേറ്ററുകളിലെത്തുക ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ ആണ്. വാലന്റൈൻസ് ഡേ ദിനമായ ഫെബ്രുവരി 14ന് മാത്രം നാലു മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുക.
മമ്മൂട്ടി, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, സജിൻ ഗോപു, അനശ്വര രാജൻ, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ്, ഉണ്ണി മുകുന്ദൻ-നിഖില വിമൽ എന്നിവർക്കെല്ലാം ഈ ഫെബ്രുവരിയിൽ റിലീസുണ്ട്.
ഏതൊക്കെയാണ് ഫെബ്രുവരിയിൽ തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ? റിലീസ് തീയതി എന്ന്? വിശദവിവരങ്ങൾ അറിയാം.
Narayaneente Moonnaanmakkal Release: നാരായണീന്റെ മൂന്നാണ്മക്കൾ
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കൾ' ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേണുഗോപാൽ ആണ്. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ.
Bazooka Release: ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫെബ്രുവരി 14നു തിയറ്ററുകളിലെത്തും. മൈൻഡ് ഗെയിം ത്രില്ലറാണ് ചിത്രം എന്നാണ് റിപ്പോർട്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിലുണ്ട്.
Daveed Release: ദാവീദ്- ഫെബ്രുവരി 14
ആന്റണി വർഗീസ് പെപ്പെ നായകനായ 'ദാവീദ്' ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്' ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എൻറർടെയിനറാണ്. ലിജോ മോൾ നായികയായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, അജു വർഗീസ്, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മോ ഇസ്മായിൽ എന്ന വിദേശ താരവും ചിത്രത്തിലുണ്ട്. സംവിധായകനും ദീപുരാജീവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
Bromance Release: ബ്രൊമാൻസ്
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രൊമാൻസ് ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും. കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Painkili Release: പൈങ്കിളി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യും ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. സജിൻ ഗോപു ആദ്യമായി നായകനാകുന്ന ചിത്രമാണിത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ ഷാനവാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
Officer on Duty Release: ഓഫീസർ ഓൺ ഡ്യൂട്ടി
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്. ജിത്തു അഷ്റഫാണ് സംവിധായകൻ. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം.
ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം.
Get-Set Baby Release: ഗെറ്റ് സെറ്റ് ബേബി
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21-ന് തിയേറ്ററുകളിലെത്തും. ഐ.വി.എഫ്. സ്‌പെഷ്യലിസ്റ്റായ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിത്. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
Machante Maalakha Release: മച്ചാന്റെ മാലാഖ
സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'മച്ചാന്റെ മാലാഖ' ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
Read More
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- എൻ ഇനിയ പൊൻ നിലാവിൻ്റെ പകർപ്പവകാശം: കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.