/indian-express-malayalam/media/media_files/2025/08/24/4-5-gang-sony-liv-2025-08-24-20-35-24.jpg)
ചിത്രം: യൂട്യൂബ്
4.5 Gang OTT Release Date, Platform: സോണി ലിവിന്റെ ഏറ്റവും പുതിയ മലയാളം ഒറിജിനൽ സീരിസാണ് ദര്‍ശന രാജേന്ദ്രനും സഞ്ജു ശിവരാമും പ്രധാവ വേഷങ്ങളിലെത്തുന്ന‘4.5 ഗ്യാങ്.’ ഡാര്‍ക്ക്, ആക്ഷന്‍, കോമഡി വിഭഗത്തിൽപ്പെടുന്ന സീരീസ് തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ, യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കൃഷാന്ത് ആണ് സംവിധാനം.
Also Read: ഞാൻ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്: സ്വാസിക
ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹക്കിം ഷാ, ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവരാം, വിഷ്ണു അഗസ്ത്യ, സച്ചിന്‍, ശാന്തി ബാലചന്ദ്രന്‍, നിരഞ്ജ് മണിയന്‍ പിള്ള, ശ്രീനാഥ് ബാബു, ശംഭു മേനോന്‍, പ്രഷാന്ത് അലക്‌സ്, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയ നിരവധി താരങ്ങൾ സീരീസിൽ അണിനിരക്കുന്നു. സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്നാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
വിഷ്ണു പ്രഭാകർ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളും അവരുടെ പരാജയങ്ങളും അങ്ങനെ നഗരജീവിതത്തിന്റെ ഹൃദയത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു സീരീസ് ആയിരിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ സീരിസ് കാണാം.
4.5 Gang OTT: 4.5 ഗ്യാങ് ഒടിടി
സെപ്റ്റംബർ 29 മുതൽ ലോണി ലിവിൽ 4.5 ഗ്യാങ് സ്ട്രീമിങ് ആരംഭിക്കും.
Read More: ശാന്തമീ രാത്രിയിൽ ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.