scorecardresearch

'കേരളത്തിൽ ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ;' വിശദ വിവരങ്ങളുമായി 'ഓപ്പറേഷൻ ട്വിൻസ്' (Operation Twins)

വെബ്സൈറ്റ് വഴി ഓരോ നിയോജകമണ്ഡലങ്ങളിൽനിന്നുമുള്ള വിവരങ്ങൾ പ്രത്യേകം പരിശോധിക്കാനാവും

വെബ്സൈറ്റ് വഴി ഓരോ നിയോജകമണ്ഡലങ്ങളിൽനിന്നുമുള്ള വിവരങ്ങൾ പ്രത്യേകം പരിശോധിക്കാനാവും

author-image
WebDesk
New Update
www.operationtwins.com, operationtwins, double vote, double votes in kerala, kerala double vote tracker, double vote website, double vote udf website, double vote congress website, udf website, congress website, bogus votes, double votes in my constituency, double votes in constituency, udf, congress, kerala assembly election 2021, kerala double vote, kerala double vote issue, ഇരട്ട വോട്ട്, ഓപ്പറേഷൻ ട്വിൻസ്, ഇരട്ടവോട്ട് വെബ്സൈറ്റ്, യുഡിഎഫ്, യുഡിഎഫ് വെബ്സൈറ്റ്, കോൺഗ്രസ് വെബ്സൈറ്റ്, opposition, പ്രതിപക്ഷം, ramesh chennithala, രമേശ് ചെന്നിത്തല, ie malayalam

Operation Twins: തിരുവനന്തപുരം: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക 'ഓപ്പറേഷൻ ട്വിൻസ്' ( www.operationtwins.com) എന്ന വെബ്സൈറ്റ് വഴി പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളുമാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

Read More: ‘അഞ്ച് ദിവസത്തിനുള്ളിൽ വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണം; നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാർ’: മുഖ്യമന്ത്രി

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ ഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്തനിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.

www.operationtwins.com, operationtwins, double vote, double votes in kerala, kerala double vote tracker, double vote website, double vote udf website, double vote congress website, udf website, congress website, bogus votes, double votes in my constituency, double votes in constituency, udf, congress, kerala assembly election 2021, kerala double vote, kerala double vote issue, ഇരട്ട വോട്ട്, ഓപ്പറേഷൻ ട്വിൻസ്, ഇരട്ടവോട്ട് വെബ്സൈറ്റ്, യുഡിഎഫ്, യുഡിഎഫ് വെബ്സൈറ്റ്, കോൺഗ്രസ് വെബ്സൈറ്റ്, opposition, പ്രതിപക്ഷം, ramesh chennithala, രമേശ് ചെന്നിത്തല, ie malayalam 'ഓപ്പറേഷൻ ട്വിൻസ്' വെബ്സൈറ്റ്

Advertisment

മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഞങ്ങൾ പുറത്തുകൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More: ഇരട്ടവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം; പ്രതിപക്ഷ നേതാവിന്റെ ഹർജി തീർപ്പാക്കി

വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് കെപിസിസി അധികൃതർ അറിയിച്ചത്. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

Kerala Assembly Elections 2021 Kerala Legislative Assembly Election 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: