scorecardresearch

യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ വെട്ടി: വി.ഡി.സതീശന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരും അതേ വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവരും ആയ ആളുകള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയിട്ടുണ്ട്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരും അതേ വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവരും ആയ ആളുകള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയിട്ടുണ്ട്

author-image
WebDesk
New Update
VD Satheeshan MLA

കൊച്ചി: വോട്ടര്‍ പട്ടികയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ വെട്ടിയെന്ന ഗുരുതര ആരോപണവുമായി വി.ഡി.സതീശന്‍ എംഎല്‍എ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത നിരവധി ആളുകളുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത്. യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ള ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് ഇങ്ങനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

Advertisment

Read More: ‘തീരാത്ത കള്ളവോട്ട് ആരോപണങ്ങള്‍’; ഒന്നിലേറെ വോട്ടുകള്‍ ചെയ്യുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്

ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും സര്‍വീസ് സംഘടനകളുടെ ഭാരവാഹികളെ പ്രത്യേകമായി നിയോഗിച്ചുമാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിട്ടുള്ളതെന്ന് വി.ഡി.സതീശന്‍ എംഎല്‍എ പറഞ്ഞു. നിര്‍ണായക മത്സരങ്ങള്‍ നടക്കുന്ന മണ്ഡലത്തില്‍ ഇത് സ്വാധീനിക്കും. ചില ബൂത്തുകളില്‍ നിന്ന് 20 മുതല്‍ 30 വോട്ടുകള്‍ വരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: ഏതെങ്കിലും ബൂത്ത് ഏജന്റ് പരാതി പറഞ്ഞിട്ടുണ്ടോ?: കള്ളവോട്ട് തള്ളി മന്ത്രി ഇ.പി.ജയരാജന്‍

Advertisment

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരും അതേ വീടുകളില്‍ ഇപ്പോഴും താമസിക്കുന്നവരും ആയ ആളുകള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയത് മനപൂര്‍വമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ യോഗം ചേര്‍ന്നപ്പോള്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചതായും സതീശന്‍ എറണാകുളത്ത് പറഞ്ഞു.

ഈ അട്ടിമറി ഒരു നിഷ്പക്ഷ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകുമെന്നും വി.ഡി. സതീശൻ എംഎൽഎ കൂട്ടിച്ചേർത്തു.

Read More: ജാതിയും മതവും പറഞ്ഞു വരുന്നവർക്ക് വോട്ട് കൊടുക്കരുത്; വിജയ് സേതുപതിയുടെ പ്രസംഗം വൈറലാവുന്നു

ഒറ്റഘട്ടമായാണ് ഏപ്രിൽ 23 ന് കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന ദിവസം തന്നെ നിരവധി ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലാതെ പോയതിൽ ഇടത് വലത് മുന്നണികൾ ആശങ്ക അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് വി.ഡി.സതീശൻ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിൽ ആശങ്ക അറിയിച്ചത്. മെയ് 23 നാണ് വോട്ടെണ്ണൽ നടക്കുക.

Congress Udf Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: