scorecardresearch

കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി നാളെ കെ.എം.മാണിയുടെ വീട് സന്ദർശിക്കും; മാരത്തൺ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മാരത്തണ്‍ പ്രചാരണം നടത്തും

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മാരത്തണ്‍ പ്രചാരണം നടത്തും

author-image
WebDesk
New Update
കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി നാളെ കെ.എം.മാണിയുടെ വീട് സന്ദർശിക്കും; മാരത്തൺ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മാരത്തണ്‍ പ്രചാരണം നടത്തും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച രാവിലെ 10 മുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കും.

Advertisment

നാളെ രാവിലെ (ചൊവ്വ) കൊല്ലം ജില്ലയിലെ പത്തനാപുരം സെന്റ്.സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലാണ് രാഹുല്‍ ആദ്യമെത്തുക. പതിനൊന്ന് മണിക്ക് പത്തനംതിട്ടയിലെ കെ.കെ.നായര്‍ മുന്‍സിപാലിറ്റി സ്റ്റേഡിയത്തില്‍ പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. അതിനു ശേഷം രാഹുല്‍ ഗാന്ധി കോട്ടയത്തേക്ക് പോകും. അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ.എം.മാണിയുടെ പാലായിലുള്ള കരിങ്ങോഴക്കല്‍ തറവാട് വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15 ഓടെയാണ് രാഹുല്‍ കെ.എം.മാണിയുടെ വസതിയിലെത്തുക.

മൂന്ന് മണിക്ക് ആലപ്പുഴ ജില്ലയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുയോഗം. അഞ്ച് മണിക്കാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം നടക്കുക.

Read More: രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, വിശദാംശങ്ങള്‍

Advertisment

തിരുവനന്തപുരത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച രാത്രി രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിലാണ് ചൊവ്വാഴ്ച രാത്രി തങ്ങുക. ബുധനാഴ്ച രാവിലെ 7.30 ന് പ്രചാരണ പരിപാടികള്‍ ആരംഭിക്കും. രാവിലെ 7.30 ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ തിരുനെല്ലിയിലേക്ക് തിരിക്കും.

Read More: വിഷു ദിനത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍

ബുധനാഴ്ച ഒന്‍പത് മണിയോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്വന്തം മണ്ഡലമായ വയനാട്ടില്‍ കൂടുതല്‍ സമയം രാഹുല്‍ ഗാന്ധി ചെലവഴിക്കും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകീട്ട് വണ്ടൂരിലും പൊതുപരിപാടികള്‍ നടക്കും.

തിരുനെല്ലി ക്ഷേത്രവും രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ സന്ദർശിക്കും. വയനാട്ടിലെ പൊതുയോഗം സുൽത്താൻ ബത്തേരിയിലാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും മലപ്പുറത്തെ നിലമ്പൂരിലും രാഹുൽ എത്തും. ബുധനാഴ്ച രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങാനാണ് സാധ്യത.

Read More: രാഹുല്‍ വീണ്ടും കേരളത്തിലേക്ക്; കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കാൻ സാധ്യത

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചിട്ടുണ്ട്. Read More

Rahul Gandhi Congress Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: