scorecardresearch

ഇതെന്തൊരു കോപ്രായമാണ്? രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ അനശ്ചിതത്വത്തെ പരിഹസിച്ച് കോടിയേരി

സ്വന്തം ദേശീയ അധ്യക്ഷന്‍ എവിടെ മത്സരിക്കുമെന്നു പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

സ്വന്തം ദേശീയ അധ്യക്ഷന്‍ എവിടെ മത്സരിക്കുമെന്നു പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

author-image
WebDesk
New Update
kodiyeri Balakrishnan,കോടിയേരി ബാലകൃഷ്ണന്‍, Kodiyeri,കോടിയേരി, Jammu Kashmir, ജമ്മു കശ്മീർ,Kashmir News, Article 370, ie malayalam,

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം ദേശീയ അധ്യക്ഷന്‍ എവിടെ മത്സരിക്കുമെന്നു പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

Advertisment

'ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ല. ഇതെന്തൊരു കോപ്രായമാണ്?' കോടിയേരി ചോദിച്ചു. അതേസമയം, രാഹുലിന്റെ മിനിമം വേതനം പദ്ധതി വാഗ്ദാനത്തേയും കോടിയേരി വിമര്‍ശിച്ചു. ദിവസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം പുതിയതല്ലെന്നും ദിവസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും കോടിയേരി പറഞ്ഞു. പ്രഖ്യാപനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം അവകാശവാദം മാത്രമാണെന്നും കോടിയേരി പറഞ്ഞു. ഈ കേരളത്തില്‍ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുകയെന്നും കോടിയേരി ചോദിച്ചു.

Read More: വയനാടിനെ കുറിച്ച് മിണ്ടിയില്ല; മറ്റു വിഷയങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്ന് രാഹുല്‍

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം വ്യക്തമാക്കിയിട്ടില്ല. അമേഠിയ്ക്കു പുറമേ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു.

Advertisment

തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ കുറിച്ചു പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ മറ്റു കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അമേഠിയ്ക്കു പുറമേ വയനാട് ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി.സിദ്ദിഖും അറിയിച്ചിരുന്നു.

Also Read: പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. യോഗത്തിനു ശേഷം കോണ്‍ഗ്രസ് വക്താക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Rahul Gandhi Kodiyeri Balakrishnan Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: