ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുമോ എന്ന കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയ്ക്കു പുറമേ രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചു.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയെ കുറിച്ചു പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചത്. എന്നാല്‍ മറ്റു കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Read More: പാവപ്പെട്ടവർക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം ഉറപ്പാക്കും; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

അമേഠിയ്ക്കു പുറമേ വയനാട് ലോക്സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി.സിദ്ദിഖും അറിയിച്ചിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. യോഗത്തിനു ശേഷം കോണ്‍ഗ്രസ് വക്താക്കള്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ