scorecardresearch

Lok Sabha Election 2019 Phase 2 Voting: രണ്ടാം ഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ 75.27 ശതമാനം പോളിങ്, കശ്മീരിൽ 43.37 ശതമാനം

Lok Sabha Election 2019 India Phase 2 Voting Live News Updates: 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതിയത്

Lok Sabha Election 2019 India Phase 2 Voting Live News Updates: 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതിയത്

author-image
WebDesk
New Update
Lok Sabha Election 2019 Phase 2 Voting: രണ്ടാം ഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ 75.27 ശതമാനം പോളിങ്, കശ്മീരിൽ 43.37 ശതമാനം

Lok Sabha Election 2019 India Phase 2 Voting Live News Updates: ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പോളിങ് പുരോഗമിച്ചു. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. തമിഴ്നാട്ടിലും ഒഡീഷയിലും നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടന്നു. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന് പൂർത്തിയായിരുന്നു.

Advertisment

രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ വിധിയെഴുതിയത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നു. കർണാടക - 14, മഹാരാഷ്ട്ര - 10, ഉത്തർപ്രദേശ് - 8, ഒഡീഷ, അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ 5 വീതവും ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിൽ വീതവും മണിപ്പൂരിലും പുതുച്ചേരിയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.

Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്

ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലപ്രഖ്യാപനം. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

Live Blog

The voting for the second phase of the Lok Sabha elections comprising 95 constituencies across 11 states and one union territory began today in the mega seven-phase electoral exercise 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പോളിങ് പൂർത്തിയായി. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഉൾപ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതിയത്.














Highlights

    Advertisment

    22:07 (IST)18 Apr 2019

    ഇനി മൂന്നാം ഘട്ടം

    മൂന്നാം ഘട്ട വോട്ടടെുപ്പ് നടക്കുക ഏപ്രിൽ 23 ന്. കേരളത്തിലും ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. 

    22:06 (IST)18 Apr 2019

    22:05 (IST)18 Apr 2019

    രണ്ടാം ഘട്ട വോട്ടടെുപ്പ് 2019 ലോക്സഭാ തിരഞ്ഞെടുപ്പ്

    Assam- 73.32%
    Bihar- 58.14%
    Chhattisgarh- 68.70%
    Jammu and Kashmir- 43.37%
    Karnataka- 61.80%
    Maharashtra - 55.37%
    Manipur- 74.69%
    Odisha- 57.41%
    Puducherry- 72.40%
    Tamil Nadu- 61.52%
    Uttar Pradesh- 58.12%
    West Bengal- 75.27%

    Total voter turnout: 61.12%

    21:37 (IST)18 Apr 2019

    പരാതിയുമായി ബിജെപി

    കര്‍ണാടകത്തില്‍ പരാതിയുമായി ബിജെപി രംഗത്ത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കത്ത് നല്‍കി. വ്യക്തമായ കാരണങ്ങളില്ലാതെ പല വോട്ടര്‍മാരുടെയും പേരുകള്‍ ഒഴിവാക്കിയെന്നും അത് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ സഹായിക്കാനാണന്നും ബിജെപി ആരോപിച്ചു.

    21:07 (IST)18 Apr 2019

    20:38 (IST)18 Apr 2019

    രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

    Assam- 73.32%
    Bihar- 58.14%
    Chhattisgarh- 68.70%
    Jammu and Kashmir- 43.37%
    Karnataka- 61.80%
    Maharashtra - 55.37%
    Manipur- 74.69%
    Odisha- 57.41%
    Puducherry- 72.40%
    Tamil Nadu- 61.52%
    Uttar Pradesh- 58.12%
    West Bengal- 75.27%

    Total voter turnout: 61.12%

    20:38 (IST)18 Apr 2019

    രണ്ടാം ഘട്ട വോട്ടെടുപ്പ്, ബംഗാളിൽ റെക്കോർഡ്

    രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമ ബംഗാളിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ബംഗാളിലെ പോളിംഗ് 75.27 ശതമാനത്തിലെത്തി. ജമ്മു കാശ്മീരിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 43.37 ശതമാനം വോട്ടാണ് കാശ്മീരിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 

    20:15 (IST)18 Apr 2019

    രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിംഗ്

    രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കർണാടകയിൽ 66.49 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.

    20:13 (IST)18 Apr 2019

    തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം

    18:35 (IST)18 Apr 2019

    രണ്ടാം ഘട്ടത്തിൽ 5 മണിവരെ 61.12 % പോളിങ്

    ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 5 മണിവരെ 61.12% പോളിങ് രേഖപ്പെടുത്തി. അസമിൽ 73.32%, ബിഹാറിൽ 58.14%, ഛത്തീസ്ഗഡിൽ 68.70%, ജമ്മു കശ്മീരിൽ 43.37%, കർണാടകയിൽ 61.80%, മഹാരാഷ്ട്രയിൽ 55.37%, മണിപ്പൂരിൽ 74.69%, ഒഡീഷയിൽ 57.41%, പുതുച്ചേരിയിൽ 72.40%, തമിഴ്നാട്ടിൽ 61.52%, ഉത്തർപ്രദേശിൽ 58.12%, പശ്ചിമ ബംഗാളിൽ 75.27% പോളിങ് രേഖപ്പെടുത്തി

    18:25 (IST)18 Apr 2019

    17:53 (IST)18 Apr 2019

    കർണാടകയിൽ 5 മണിവരെ 61.84% പോളിങ്

    കർണാടകയിൽ 5 മണിവരെ 61.84% പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 63.73 %

    17:48 (IST)18 Apr 2019

    ഒഡീഷയിലെ 4 ബൂത്തുകളിൽ റീ പോളിങ്

    വോട്ടിങ് മെഷീനുകളിലെയും വിവിപാറ്റിലെയും തകരാറിനെ തുടർന്ന് ഒഡീഷയിലെ നാലു ബൂത്തുകളിൽ റീ പോളിങ്ങിന് ശുപാർശ ചെയ്തതായി ഒഡീഷ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

    17:19 (IST)18 Apr 2019

    ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

    എഐഎഡിഎംകെ ബൂത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഡിഎംകെ ആരോപണം. പൊലീസ് ഉദ്യോഗസ്ഥർ എഐഎഡിഎംകെ സഹായിക്കുന്നു. ബൂത്തുകളിലെ സിസിടിവി ക്യാമറകൾ ഓഫ് ആക്കാൻ ശ്രമമെന്നും ഡിഎംകെ ആരോപണം

    16:47 (IST)18 Apr 2019

    പത്മ പുരസ്കാര ജേതാവ് സാലുമരാട തിമ്മക്ക വോട്ട് രേഖപ്പെടുത്തി

    ബെംഗളൂരുവിൽ പരിസ്ഥിതിപ്രവർത്തകയായ സാലുമരാട തിമ്മക്ക വോട്ട് രേഖപ്പെടുത്തി. 107 വയസുളള തിമ്മക്ക പത്മ പുരസ്കാര ജേതാവാണ്

    publive-image

    16:43 (IST)18 Apr 2019

    തമിഴ്നാട്ടിൽ 3 മണിവരെ 52.02% പോളിങ്

    തമിഴ്നാട്ടിൽ 3 മണിവരെ 52.02 % ശതമാനം രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 65.43% പോളിങ്, അസമിൽ 60.38%.

    16:15 (IST)18 Apr 2019

    മഹാരാഷ്ട്രയിൽ പോളിങ് മന്ദഗതിയിൽ

    രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു. മഹാരാഷ്ട്രയിൽ പോളിങ് മന്ദഗതിയിൽ തന്നെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പോളിങ്

    16:03 (IST)18 Apr 2019

    കേരളത്തിൽ 2004 ആവർത്തിക്കും: സീതാറാം യെച്ചൂരി

    കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷം പൂർണ വിജയം നേടുമെന്നും വയനാട്ടിലെ എൽഡിഎഫ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. കൺവെഷനുശേഷം റോഡ് ഷോയിലും യെച്ചൂരി പങ്കെടുത്തു.

    publive-image

    15:09 (IST)18 Apr 2019

    ഉത്തർപ്രദേശിലെ ഫത്തേപൂർ ഗ്രാമവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു

    ഉത്തർപ്രദേശിലെ ഫത്തേപൂർ ഗ്രാമത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷികരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിൽ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരണം

    14:21 (IST)18 Apr 2019

    പശ്ചിമ ബംഗാളിൽ സംഘർഷം

    പശ്ചിമ ബംഗാളിലെ ചോപ്ര മണ്ഡലത്തിൽ സംഘർഷം. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ദേശീയ പാത 31 ഉപരോധിച്ച ഒരു സംഘമാളുകളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി

    13:55 (IST)18 Apr 2019

    കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും മകൻ യതീന്ദ്ര സിദ്ധരാമയ്യയും മൈസൂരുവിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

    publive-image

    13:51 (IST)18 Apr 2019

    ഉച്ചയ്ക്ക് 1 മണിവരെയുളള പോളിങ് ശതമാനം

    ഒഡിഷയിൽ ഉച്ചയ്ക്ക് 1 മണിവരെ 33% പോളിങ്. മണിപ്പൂരിൽ 49.7%, അസമിൽ 46.42%, കർണാടകയിൽ 36.31%, 39.49 % പോളിങ് രേഖപ്പെടുത്തി

    13:07 (IST)18 Apr 2019

    ഉച്ചവരെ ഭേദപ്പെട്ട പോളിങ്

    പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഡഗ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ ഉച്ചവരെ ഭേദപ്പെട്ട പോളിങ്. മഹാരാഷ്ട്രയിൽ പോളിങ് മന്ദഗതിയിലാണ്. തമിഴ്നാടും പുതുച്ചേരിയും കർണാടകവും ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ ഉച്ചവരെ ഭേദപ്പെട്ട പോളിങ്

    13:00 (IST)18 Apr 2019

    കർണാടകയിൽ 12 മണിവരെ 19.90% പോളിങ്

    രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കർണാടകയിൽ 12 മണിവരെ 19.90% പോളിങ് രേഖപ്പെടുത്തി

    12:58 (IST)18 Apr 2019

    തമിഴ്നാട്ടിൽ 305 വോട്ടിങ് മെഷീനുകൾ മാറ്റി സ്ഥാപിച്ചു: ചീഫ് ഇലക്ഷൻ ഓഫീസർ

    തമിഴ്നാട്ടിൽ ശരിയായി രീതിയിൽ പ്രവർത്തിക്കാതിരുന്ന 350 വോട്ടിങ് യന്ത്രങ്ങൾക്കുപകരം പുതിയവ സ്ഥാപിച്ചതായി ചീഫ് ഇലക്ഷൻ ഓഫീസർ സത്യബ്രത സാഹു

    12:34 (IST)18 Apr 2019

    ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിയാന പ്രദേശത്തുളള ചിത്രവതി പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നവർ. എക്സ്പ്രസ് ഫോട്ടോ: ഗജേന്ദ്ര യാദവ്

    publive-image

    12:31 (IST)18 Apr 2019

    കർണാടകയിൽ 11 മണിവരെ 19.58% പോളിങ്

    കർണാടകയിൽ 11 മണിവരെ 19.58% പോളിങ് രേഖപ്പെടുത്തി. കർണാടക ചീഫ് ഇലക്ഷൻ ഓഫിസറുടെ വെബ്സൈറ്റിലാണ് പോളിങ് ശതമാനം പ്രസിദ്ധീകരിച്ചത്. ബെംഗളൂരു സൗത്തിൽ 19.69 ശതമാനവും ബെംഗളൂരു സെൻട്രലിൽ 15.27 ശതമാനവും ബെംഗളൂരു നോർത്തിൽ 15.85 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി.

    12:10 (IST)18 Apr 2019

    പശ്ചിമ ബംഗാളിൽ റായ്ഗഞ്ചിലെ സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്‌പ്

    സിപിഎം പിബി അംഗവും റായ്ഗഞ്ചിലെ സ്ഥാനാർഥിയുമായ മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവയ്‌പ്. റായ്ഗഞ്ചിലെ ഇസ്‌ലാംപൂരിൽ വച്ചായിരുന്നു ആക്രമണം. മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

    11:59 (IST)18 Apr 2019

    നടൻ ധനുഷ് വോട്ട് ചെയ്തു

    publive-image

    11:28 (IST)18 Apr 2019

    മഥുരയിലെ വികസനമെല്ലാം തന്റെ ശ്രമത്തിന്റെ ഫലമാണെന്ന് ഹേമമാലിനി

    11:17 (IST)18 Apr 2019

    തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

    10:34 (IST)18 Apr 2019

    കനിമൊഴി വോട്ട് ചെയ്തു


    10:23 (IST)18 Apr 2019

    അകോല ജില്ലയിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആളുകൾ

    10:18 (IST)18 Apr 2019

    ആകെ 1644 സ്ഥാനാർഥികൾ

    ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1644 സ്ഥാനാർഥികൾ.  ഇതിൽ 44 പേർ സിറ്റിങ് എംപിമാരുമാണ്

    10:00 (IST)18 Apr 2019

    താരങ്ങളല്ല, പൗരന്മാരാണ്; വരിനിന്ന് വോട്ട് ചെയ്ത് തമിഴ് സിനിമാ ലോകവും

    ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്‌നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. Read More

    09:28 (IST)18 Apr 2019

    ഇളയ ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയപ്പോൾ

    09:25 (IST)18 Apr 2019

    നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്, നഗരത്തിൽ ഗതാഗത നിയന്ത്രണം

    തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 6.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. Read More

    09:19 (IST)18 Apr 2019

    പുതുച്ചേരിയിൽ വോട്ട് ചെയ്യാനുള്ളവരുടെ നിര

    08:32 (IST)18 Apr 2019

    വോട്ട് ചെയ്യാൻ കമൽ ഹാസനും

    ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തമിഴ് സിനിമ താരവും  മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും

    08:31 (IST)18 Apr 2019

    08:02 (IST)18 Apr 2019

    വോട്ട് രേഖപ്പെടുത്തി രജനീകന്ത്

    08:01 (IST)18 Apr 2019

    കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ വോട്ട് രേഖപ്പെടുത്താനെത്തി

    07:33 (IST)18 Apr 2019

    രജനികാന്ത് വോട്ട് രേഖപ്പെടുത്തി

    തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് വോട്ട് രേഖപ്പെടുത്തി. ചെന്നൈ സ്റ്റെല്ലാ മേരി കോളജിൽ എത്തിയാണ് രജനികാന്ത് വോട്ട് ചെയ്തത്

    07:32 (IST)18 Apr 2019

    വോട്ടിങ് ആരംഭിച്ചു

    12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമുൾപ്പടെ 95 മണ്ഡലങ്ങളിലേക്കുള്ള പോളിങ് ആരംഭിച്ചു

    06:52 (IST)18 Apr 2019

    06:52 (IST)18 Apr 2019

    Lok Sabha Election 2019 India Phase 2 Voting Live News Updates: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് എപ്രിൽ 11ന് പൂർത്തിയായിരുന്നു. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്. ലക്ഷദ്വീപിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടന്നു. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്നു. രണ്ടിടത്തും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്.

    Read: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി, ഏപ്രിൽ 23 ന് വോട്ടെടുപ്പ്

    ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും പരക്കെ സംഘർഷമുണ്ടായി. ഉത്തര്‍പ്രദേശിലെ കൈരാനയിൽ സംഘര്‍ഷം തടയാൻ ബിഎസ്എഫ് ആകാശത്തേക്ക് വെടിവച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേര്‍ക്ക് പരുക്കേറ്റു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.

    Aiadmk Cpm Bjp Lok Sabha Election 2019 Congress Dmk

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: