തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് 6.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എൻഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത ക്രമീകരണങ്ങൾ

18-ാം തീയതി ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെ ശംഖുമുഖം, ആൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെറ്റി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് വരെയുള്ള റോഡുകളിൽ പാർക്കിങ് അനുവദിക്കുന്നതല്ല. ടി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. 4 മണിമുതൽ രാത്രി 10 മണിവരെ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കി പൊതുജനങ്ങൾ യാത്ര ചെയ്യേണ്ടതാണ്.

വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെ ജി.വി.രാജ, ആർ.ആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, ആൽത്തറ, വഴുതക്കാട്, സാനഡു, തൈക്കാട് വരെയുള്ള റോഡിലും, പബ്ലിക് ലൈബ്രറി, നന്ദാവനം, ആർബിഐ, ബേക്കറി, ജേക്കബ്സ്, ഗേറ്റ്-IV വരെയുള്ള റോഡിലും, രക്തസാക്ഷിമണ്ഡപം, വിജെറ്റി, സ്പെൻസർ സെൻട്രൽ സ്റ്റേഡിയം, പുളിമൂട്, ആയുർവേദ കോളേജ് വരെയുള്ള റോഡിലും, അണ്ടർ പാസ്, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പേട്ട, ചാക്ക, ഓൾസെയിന്റ്സ്, ശംഖുമുഖം, എയർപാർട്ട് വരെയുള്ള റോഡുകളിലും ഗതാഗത നിയന്ത്രണവും, പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ

നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽ നിന്ന് സമ്മേളനവുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വാഹനങ്ങൾ കരമന കിള്ളിപ്പാലം – തമ്പാനൂർ – ആർഎംഎസ് – ശ്രീകുമാർ തിയേറ്റർ വഴി ഗാന്ധാരിയമ്മൻ കോവിൽ റോഡ് വഴി ഹൗസിങ് ബോർഡ് ജംങ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വലത്തോട്ട് തിരിഞ്ഞ് മോഡൽ സ്കൂൾ വഴി ആറ്റുകാൽ ഗ്രൗണ്ടിലെത്തി പാർക്ക് ചെയ്യേണ്ടതാണ്.

നെടുമങ്ങാട്, പേരൂർക്കട, അരുവിക്കര, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മ്യൂസിയം ജംങ്ഷനിൽ നിന്നും തിരിഞ്ഞ് നന്ദാവനം – ബേക്കറി ഭാഗത്ത് ആളെ ഇറക്കിയ ശേഷം വഴുതക്കാട് വഴി വന്ന് വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും സമ്മേളന നഗരിയിലേയ്ക്ക് വരുന്ന പ്രവർത്തകർ വാൻറോസ് ജംങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പ്രസ് ക്ലബ് റോഡ് വഴി ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ്.

മലയിൻകീഴ്, കാട്ടാക്കട സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര ജഗതി – മേട്ടുക്കട – സംഗീത കോളേജ് മോഡൽ സ്കൂൾ ജംങ്ഷൻ വഴി ഹൗസിങ് ബോർഡ് ജംങ്ഷനിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ തിരികെ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൾ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തീരദേശ പാത വഴിയോ കഴക്കൂട്ടം ബൈപ്പാസ് വഴി ഈഞ്ചയ്ക്കൽ ജംങ്ഷനിൽ നിന്നും തിരിഞ്ഞ് ഉപ്പിടാംമൂട് പാലം വഴി പുളിമൂട് ജംഗ്ഷനിലെത്തി ആളെ ഇറക്കിയശേഷം തിരികെ വാഹനങ്ങൾ ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്. പുളിമൂട് ഭാഗത്ത് ഇറങ്ങുന്ന പ്രവർത്തകർ വൈഎംസിഎ റോഡ് വഴി വന്ന് എസ്എംഎസ്എം ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തുള്ള ഗേറ്റ് വഴി ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ്.

വിഴിഞ്ഞം, കോവളം, തിരുവല്ലം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കിഴക്കേകോട്ട- ആയുർവേദ കോളേജ് വഴി വന്ന് പുളിമുട് ജംങ്ഷനിൽ ആളെ ഇറക്കിയ ശേഷം തിരകെ വാഹനങ്ങൾ ഈഞ്ചയ്ക്കൽ, കോവളം ബൈപ്പാസിൽ എത്തി പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന ചെറിയ വാഹനങ്ങൾ കുഴിവിള ജംങ്ഷനിൽ നിന്നോ വെൺപാലവട്ടം ജംങ്ഷനിൽ നിന്നോ തിരിഞ്ഞ് പോകേണ്ടതാണ്.

കഴക്കൂട്ടം ബൈപ്പാസ് വഴി വരുന്ന കെഎസ്ആർടിസി ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കാര്യവട്ടം, ശ്രീകാര്യം വഴി പോകേണ്ടതാണ്.

തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് ബേക്കറി, പനവിള വഴി പോകേണ്ടതാണ്.

വാഹനങ്ങൾ ഗതാഗതതടസ്സം കൂടാതെ പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതാണ്. റോഡിനു പാരലൽ ആയോ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലോ, പാർക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ഗതാഗത തടസം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടിസ്വീകരിക്കുന്നതാണ്.

എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗത തിരക്ക് കണക്കിലെടുത്ത് അന്നേദിവസം വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെയുമുള്ള യാത്രകൾ ക്രമീകരിക്കേണ്ടതാണ്.

ഒരു കാരണവശാലും ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻസ്ക്വയർ, പാളയം, റോഡിലും, എയർപോർട്ട്, ഓൾസെയിന്റ്സ്, ചാക്ക, റൂട്ടിലും, ചാക്ക- കഴക്കുട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

സമ്മേളന നഗരിയിൽ പ്രവേശിക്കുന്ന പ്രവർത്തകർക്ക് 200ML കൊള്ളുന്ന കുപ്പിയിൽ വെള്ളം കൈയ്യിൽ കരുതാവുന്നതാണ്, എന്നാൽ കൊടി കെട്ടാനുപയോഗിക്കുന്ന വടി, ദണ്ഠ്, കമ്പ് മുതലായവ സമ്മേളന നഗരിയിൽ അനുവദിക്കുന്നതല്ല.

സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കൊല്ലം, ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, പെരുമാതുറ, പുതിയപ്പാലം (തീരദേശപാത) വഴിയോ, തുമ്പ, കഴക്കുട്ടം ദേശിയപാത വഴിയോ വടക്ക് ഭാഗത്തേയ്ക് പോകേണ്ടതാണ്.

തെക്ക് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഈ‍ഞ്ചയ്ക്കൽ ബൈപാസിൽനിന്നും ആളെ എടുത്ത് ഈ‍ഞ്ചയ്ക്കൽ, കോവളം, വിഴിഞ്ഞം വഴി പോകേണ്ടതാണ്.

വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ വന്നവഴിതന്നെ തിരികെ പോകേണ്ടതാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.