ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ഇന്ന് നടക്കവെ തമിഴ് നാട്ടില്‍ വോട്ട് തങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങളും. രജനികാന്ത്, വിജയ്, അജിത്ത്, ശാലിനി, കമല്ഹാസന്, ശ്രുതി ഹാസന്, ഖുശ്ബു, ധനുഷ് തുടങ്ങിയരവരെല്ലാം രാവിലെ തന്നെ അതാത് മണ്ഡലങ്ങളിലെത്തി വോട്ട് ചെയ്തു.
#VijaySethupathi signs autographs for fans before he goes in to cast his vote at the polling booth in Kodambakkam, Chennai.#IndiaElections2019 | #TNElections2019 | @VijaySethuOfflpic.twitter.com/228EGaoHuT
— Silverscreen.in (@silverscreenin) April 18, 2019
In mylapore an ex-minister went past our queue with his bodyguards & didn’t even have the decency to ask us if he can skip the queue. In Teynampet pls see the face of democracy doing the right thing … @ikamalhaasan and @shrutihaasan standing in line. pic.twitter.com/9HJJCmF926
— SujathaNarayanan (@N_sujatha08) April 18, 2019
Actor-politician @ikamalhaasan arrives to vote.
Get #LIVE updates on #LokSabhaElections2019 here: href=”https://t.co/fiyWv2rCBe”>https://t.co/fiyWv2rCBe pic.twitter.com/oU7b26W8Om
— India Today (@IndiaToday) April 18, 2019
.@dhanushkraja casts his vote at St Francis School, TTK Road pic.twitter.com/DAVyJYqoCQ
— Chennai Times (@ChennaiTimesTOI) April 18, 2019
തല അജിത്തും ഭാര്യ ശാലിനിയും ഒരുമിച്ചെത്തിയപ്പോള്‍, കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ഒന്നിച്ചാണ് എത്തിയത്. താരങ്ങളെല്ലാം തന്നെ മറ്റുള്ളവര്‍ക്കൊപ്പം വരിയില്‍ കാത്തുനിന്നാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.
#Thala #Ajith & his wife #Shalini cast their votes early in the mrng.. #LokSabhaElections2019 #TNElection2019 #AjithKumar pic.twitter.com/emlZHGULcS
— Kaushik LM (@LMKMovieManiac) April 18, 2019
#Rajinikanth arrives to cast his vote | #TamilNadu Polling in Vellore, which was slated for today, stands cancelled owing to the abuse of money power.
LIVE UPDATES #LokSabhaElections2019 href=”https://t.co/ntFkZdzY9R”>https://t.co/ntFkZdzY9R pic.twitter.com/2fClsTx3Nz— Firstpost (@firstpost) April 18, 2019
Actor Vijay standing in the queue at Saligramam in Chennai South Lok Sabha constituency to cast his vote.#LokSabhaElections2019 LIVE UPDATES https://t.co/D8dIxiu4ZOpic.twitter.com/3o9IPXhIxt
— Firstpost (@firstpost) April 18, 2019
#TNElection2019 #ElectionsWithTNM #LokSabhaElections2019 #Rajinikanthpic.twitter.com/F2zX9MWzZj
— TheNewsMinute (@thenewsminute) April 18, 2019
உரிமைகளை எதிர்பார்க்கிற அனைவரும், வாக்களிக்கும் கடமையை தவற விடவே கூடாது.. உரிமைகளை நிலைநாட்ட வாக்களிக்கும் நம் கடமையை நிறைவேற்றுவோம்..!#Elections2019 #GoVoteTN @ECISVEEP #ECISVEEP @TNelectionsCEO pic.twitter.com/AcABcHc8zi
— Suriya Sivakumar (@Suriya_offl) April 18, 2019
ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക 14, മഹാരാഷ്ട്ര 10, ഉത്തര്‍പ്രദേശ് 8, ഒഡീഷ, അസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ 5 വീതവും ജമ്മു കാശ്മീര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളില്‍ വീതവും മണിപ്പൂരിലും പുതുച്ചേരിയിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ്. പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വെല്ലൂര്‍ ലോക് സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
പന്ത്രണ്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമുള്പ്പടെ 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. തമിഴ്നാട്ടിലും ഒഡീഷയിലും നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് തന്നെ നടക്കും. നേരത്തെ ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് പൂര്‍ത്തിയാക്കിയിരുന്നു.
ഏപ്രില്‍ 23 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മേയ് 23 ന് ഫലപ്രഖ്യാപനം നടക്കും. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.