/indian-express-malayalam/media/media_files/uploads/2019/03/rahul-gandhi-1-2.jpg)
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ചുരം കടന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു എന്ന വാര്‍ത്ത ചൂടു പിടിക്കുമ്പോള്‍, തെക്കേ ഇന്ത്യയിൽ പയറ്റാൻ നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും മുമ്പും നേതാക്കള്‍ എത്തിയിട്ടുണ്ട് എന്നത് അവിസ്മരിക്കാനാകില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോൾ അതിനെ ചരിത്രത്തിന്റെ ആവര്‍ത്തനം എന്നാണ് വിശേഷിപ്പിക്കേണ്ടത്.
അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം അതു നല്‍കിയ കനത്ത പരാജയത്തില്‍ ഇന്ദിരയും കോണ്‍ഗ്രസും തകര്‍ന്ന് തരിപ്പണമായി എന്ന് രാഷ്ട്രീയ ലോകം ഒന്നടങ്കം വിധിയെഴുതിയപ്പോഴാണ് 1978ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ നിന്നും ജനവിധി തേടിയത്. 'നിങ്ങളുടെ ഇളയമകള്‍ക്ക് വോട്ട് നല്‍കൂ,' എന്നായിരുന്നു അന്ന് ഇന്ദിരയുടെ മുദ്രാവാക്യം.
Read More: 'തെക്ക് പിടിക്കാന്‍ രാഹുല്‍ ഗാന്ധി'; വയനാട്ടില്‍ നിന്ന് മത്സരിക്കും
ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു 1978ലെ വിജയം. 70,000 വോട്ടിന് ജനതാപാർട്ടി സ്ഥാനാര്‍ത്ഥി വീരേന്ദ്ര പട്ടീലിനെ പരാജയപ്പെടുത്തിയാണ് ഇന്ദിര പാര്‍ലമെന്റില്‍ തിരിച്ചെത്തിയത്.
പിന്നീട് 1980ലും ഇന്ദിരാ ഗാന്ധി ജനവിധി തേടാന്‍ ദക്ഷിണേന്ത്യയില്‍ എത്തുകയുണ്ടായി. രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ആ തവണ ഇന്ദിര മത്സരിച്ചത്. ആന്ധ്രാ പ്രദേശിലെ മേഡക്കില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നും. മേഡക്കില്‍ 200,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇന്ദിര, റായ് ബറേലിയില്‍ 100,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.
മേഡക്കിലെ ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണംപിന്നീട് 1999ല്‍ ചരിത്രം ആവര്‍ത്തിച്ചു. അക്കുറി സോണിയാ ഗാന്ധിയാണ് രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും. ബെല്ലാരിയില്‍ സോണിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി സുഷമ സ്വരാജ് ആയിരുന്നു മത്സരിച്ചത്. സോണിയ ഇറ്റലിയിൽ നിന്നുള്ള മരുമകളും സുഷമ ഇന്ത്യയുടെ മകളുമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ബിജെപി പ്രചരണം നടത്തിയിരുന്നതെങ്കിലും വിജയം സോണിയയ്‌ക്കൊപ്പം തന്നെയായിരുന്നു.
Read More: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി
ഇപ്പോഴിതാ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തെക്കുപിടിക്കാന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ എത്തുന്നു. രാഹുല്‍ ഗാന്ധി. രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കണം എന്നായിരുന്നു തുടക്കത്തിലേ പല കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത്. പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കര്‍ണാടക ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥും രാഹുലിനെ ക്ഷണിച്ചു.
നിലവിൽ യുപിയിലെ അമേഠിയിൽ നിന്നുള്ള എംപിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2014 ൽ ബിജെപിയുടെ സ്മൃതി ഇറാനിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. ഇത്തവണയും രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി തന്നെയാണ് എതിരാളി.
രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായി സ്മൃതി ഇറാനിയെ തന്നെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ബിഡിജെഎസ് വയനാട് സീറ്റ് ബിജെപിക്കായി വിട്ടു നൽകും.
Read More: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; പരാജയഭീതിയെന്ന് കോടിയേരി ബാലകൃഷ്ണൻ
ഏറ്റവും ഒടുവിലായി എഐസിസി അധ്യക്ഷന്‍ വയനാട്ടില്‍ നിന്നും ജനവിധി തേടും എന്നാണ് കെപിസിസി പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ നിന്ന് പരമാവധി സീറ്റ് സ്വന്തമാക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കെപിസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധി മൗനം പാലിക്കുകയായിരുന്നു. കേരളത്തില്‍ 20 സീറ്റുകളും നേടുന്നതിനൊപ്പം തെക്കേ ഇന്ത്യയും പിടിക്കാന്‍ രാഹുലിന്റെ വരവ് സഹായിക്കുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
ഈ ആവശ്യത്തോട് അനുകൂലമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരത്തേ മുതൽ പ്രതികരിച്ചിരുന്നത്. വയനാട്ടിൽ നിന്ന് കൂടി രാഹുൽ മത്സരിക്കുമ്പോൾ അത് രണ്ടാം സീറ്റാകും. ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുമോ? കാത്തിരുന്നു കാണാം. എന്തായാലും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മത്സരം കടുക്കുമ്പോൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് മലബാറിലേക്കായിരിക്കുമെന്ന് ഉറപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us