/indian-express-malayalam/media/media_files/uploads/2019/01/Sreedharan-Pillai.jpg)
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് സൂചന. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.
വിശദമായ തിരഞ്ഞെടുപ്പ് വാർത്തകൾ
നേരത്തെ, തിരുവനന്തപുരത്ത് ശ്രീധരന്‍പിള്ള മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള താല്‍പര്യം ശ്രീധരന്‍പിള്ള പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കുമ്മനം രാജശേഖരന്‍ മടങ്ങി വന്നതോടെ തിരുവനന്തപുരത്തെ സാധ്യതകള്‍ അസ്തമിച്ചു. ആര്‍എസ്എസിന് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു താല്‍പര്യവും.
Read More:പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി; രാജീവ് തനിക്ക് അനിയനെന്നും സംവിധായകന്‍
കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നതോടെ ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാനാണ് സാധ്യതകളുള്ളത്. ശബരിമല വിഷയം പ്രചാരണ ആയുധമാക്കി പത്തനംതിട്ടയില്‍ വോട്ട് പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന അധ്യക്ഷന്‍ തന്നെ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചാല്‍ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ട്. സിറ്റിങ് എംപി ആന്റോ ആന്റണി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. വീണാ ജോര്‍ജ് എംഎല്‍എയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടുക.
Read More: കുമ്മനം കേരളത്തിലെത്തി; തിരുവനന്തപുരത്ത് വന്‍ സ്വീകരണമൊരുക്കാന്‍ അണികള്‍
അതേസമയം, പത്തനംതിട്ട സീറ്റില്‍ കെ.സുരേന്ദ്രനും നോട്ടമുണ്ട്. പത്തനംതിട്ടയല്ലെങ്കില്‍ തൃശൂര്‍ വേണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. നിലവില്‍, തൃശൂര്‍ ബിഡിജെഎസിന് നല്‍കാനാണ് എന്‍ഡിഎയില്‍ ധാരണയായിരിക്കുന്നത്. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുക. തൃശൂരില്‍ തുഷാറും പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയും സ്ഥാനാര്‍ത്ഥികളായാല്‍ സുരേന്ദ്രനെ കാസര്‍ഗോഡ് പരിഗണിക്കും. മുതിര്‍ന്ന നേതാക്കളായ സി.കെ.പത്മനാഭനും എ.എന്‍.രാധാകൃഷ്ണനും പി.കെ.കൃഷ്ണദാസും മത്സരരംഗത്തുണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.