scorecardresearch

പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി; രാജീവ് തനിക്ക് അനിയനെന്നും സംവിധായകന്‍

തന്നെ ഈ വേദിയില്‍ കാണുന്ന പലരുടേയും നെറ്റി ചുളിയുന്നതായി കാണുന്നുണ്ടെന്ന് പറഞ്ഞായിരുന്നു രവി സംസാരിക്കാന്‍ ആരംഭിച്ചത്

Major Ravi, മേജർ രവി, P Rajeev,പി രാജീവ്, Loksabha Election, ലോകസഭാ തിരഞ്ഞെടുപ്പ്, Ernakulam, എറണാകുളം, CPM, ie malayalam,

എറണാകുളം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് സംവിധായകന്‍ മേജര്‍ രവി. ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എറണാകുളത്തെ സ്ഥാനാര്‍ത്ഥിയാണ് പി രാജീവ്. പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം പാര്‍ലമെന്റില്‍ പോകുന്നവരാണ് ചില എംപിമാരെന്നും എന്നാല്‍ രാജീവ് അങ്ങനയല്ലെന്നും മേജര്‍ രവി പറഞ്ഞു. ഒരു രാജ്യസ്നേഹി എന്ന നിലക്കാണ് താന്‍ രാജീവിന് വേണ്ടി വോട്ടു ചോദിക്കുന്നതെന്നും രവി പറഞ്ഞു.

Read Also: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി

നേരത്തെ, തന്റെ ബിജെപി അനുകൂല നിലപാടുകളുടെ പേരിലായിരുന്നു മേജര്‍ രവി വാര്‍ത്തകളിലിടം നേടിയിരുന്നത്. അതുകൊണ്ടു തന്നെ മേജര്‍ രവിയെ എല്‍ഡിഎഫ് പ്രചരണ വേദിയില്‍ കണ്ടത് പലരുടേയും നെറ്റിചുളിപ്പിച്ചിട്ടുണ്ട്. ഇതേ കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു മേജര്‍ രവി തന്റെ പ്രസംഗം ആരംഭിച്ചതു തന്നെ. തന്നെ ഈ വേദിയില്‍ കാണുന്ന പലരുടേയും നെറ്റി ചുളിയുന്നതായി കാണുന്നുണ്ടെന്ന് പറഞ്ഞായിരുന്നു രവി സംസാരിക്കാന്‍ ആരംഭിച്ചത്.

പി രാജീവ് തനിക്ക് അനിയനെ പോലെയാണെന്ന് മേജര്‍ രവി പറഞ്ഞു. രാജ്യസഭാ എംപി എന്നാല്‍ ആരാണെന്ന് രാജീവ് കാണിച്ചു തന്നിട്ടുണ്ടെന്നും രവി പറഞ്ഞു. രാജ്യസഭാ എം.പിയായിരുന്ന കാലത്ത് രാജീവിന്റെ പ്രവര്‍ത്തനങ്ങള്‍ താന്‍ അടുത്തു നിന്ന് വീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജ്യസ്‌നേഹിയാണെന്നും തന്റെ നിലപാട് കണ്ട് ആരും തെറ്റിദ്ധരിക്കേണ്ടെന്നും പറഞ്ഞ മേജര്‍ രവി ലോകസഭയിലെത്തിയാല്‍ രാജീവിന് ചെയ്യാന്‍ ഒരുപാടുണ്ടാകുമെന്നും പറഞ്ഞു.

Read More: Lok Sabha Election 2019: പെരുമാറ്റച്ചട്ടം: അറിയേണ്ടതെല്ലാം

അതേസമയം, എറണാകുളത്ത് എല്‍ഡിഎഫ് മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളൂ. കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി വരികയാണ്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Major ravi asks vote for cpm candidate p rajeev