scorecardresearch

Lok Sabha Elections 2019: അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും തന്നെയാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങൾ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും തന്നെയാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങൾ

author-image
WebDesk
New Update
Lok Sabha Election 2019: പ്രവാസി പ്രതീക്ഷിക്കുന്ന ലോക്‌സഭ

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പോളിങ് മെയ് ആറിന് നടക്കും. വിഐപി മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും ഉൾപ്പടെ 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

Advertisment

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും തന്നെയാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങൾ. കോൺഗ്രസിന്റെ കോട്ട പിടിച്ചെടുക്കാൻ ബിജെപി കഴിയുന്നതൊക്കെ ചെയ്യുകയാണ്.

Also Read: കാസർഗോഡ് കള്ളവോട്ട് നടന്നു; സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലുമാണ് പോളിങ്. ഇതിന് പുറമെ പശ്ചിമ ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറിൽ അഞ്ചും ജാര്‍ഖണ്ഡിൽ നാലും കശ്മീരിൽ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.

Advertisment

അമേഠിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വോട്ടർമാർക്ക് തുറന്ന് കത്തുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി തടസപ്പെടുത്തിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തന്നെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് അമേഠിയിലെ ജനങ്ങൾക്ക് നൽകിയ തുറന്ന കത്തിൽ രാഹുൽ ആവശ്യപ്പെടുന്നു.

Also Read: ബിജെപി തടസ്സപ്പെടുത്തിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വോട്ട് തരു; അമേഠിയിൽ രാഹുലിന്റെ കത്ത്

രാഹുൽ ഗാന്ധിയുടെ മുഖ്യ എതിരാളി ഇത്തവണയും ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയാണ്. ഇന്ന് കലാശകൊട്ടിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ 55 വർഷമായി കോൺഗ്രസ് അമേഠിയെ വഞ്ചിക്കുകയാണെന്ന് പറഞ്ഞായിരുന്നു സ്മൃതി ഇറാനിയുടെ പ്രചരണം.

കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് 2014ൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും ജയിച്ചത്. എന്നാൽ 2009നെക്കാൾ രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സ്മൃതി ഇറാനിയ്ക്ക് സാധിച്ചിരുന്നു. 71.78 ശതമാനത്തിൽ നിന്ന് 46 ശതമാനത്തിലേക്ക് രാഹുലിന്റെ വോട്ടിങ് ശതമാനം കുറയ്ക്കാൻ 2014ലെ സ്മൃതി ഇറാനിയെ ഇറക്കി ബിജെപിയ്ക്ക് സാധിച്ചു.

Also Read:പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പ്രചരണത്തിൽ സജീവമാകും. ഉത്തർപ്രദേശിലും ബീഹാറിലുമാണ് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ.

പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതയേറ്റെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. നേരത്തെ അമ്മയ്ക്കും സഹോദരനും വേണ്ടി മാത്രം ഉത്തർപ്രദേശിൽ പ്രചരണത്തിനെത്തിയിരുന്നു പ്രിയങ്ക ഇപ്പോൾ രാജ്യം മുഴുവൻ പ്രചരണത്തിലാണ്. ഉത്തർപ്രദേശ് തന്നെയാണ് പ്രധാന പ്രവർത്തന മണ്ഡലം.

Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: