അമേഠി: അമേഠിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വോട്ടർമാർക്ക് തുറന്ന് കത്തുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി തടസപ്പെടുത്തിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തന്നെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് അമേഠിയിലെ ജനങ്ങൾക്ക് നൽകിയ തുറന്ന കത്തിൽ രാഹുൽ ആവശ്യപ്പെടുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപികരിച്ചാൽ പ്രൊജക്ടുകൾ അടിയന്തിരമായി പൂർത്തിയാക്കാൻ തനിക്ക് സാധിക്കുമെന്നും രാഹുൽ കത്തിൽ പറയുന്നു.

Also Read: കാസർഗോഡ് കള്ളവോട്ട് നടന്നു; സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

കോൺഗ്രസ് നിലകൊള്ളുന്നത് യുവാക്കൾക്കും, വനിതകൾക്കും, കർഷകർക്കും, ചെറുകിട വ്യാപാരികൾക്കും വേണ്ടിയാണെന്നാണ് രാഹുൽ വ്യക്തമാക്കുന്നു. എന്നാൽ ബിജെപിയാകട്ടെ കുറച്ച് ബിസിനസുകാരെ സർക്കാരിന്റെ ഉടമസ്ഥരാക്കാനാണ് ശ്രമിക്കുന്നതെന്നും, കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ജനങ്ങൾ തന്നെയാണ് സർക്കാരിന്റെ ഉടമസ്ഥരെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബിജെപി പ്രചരണത്തിനെ കടന്നാക്രമിച്ച രാഹുൽ അമേഠി തന്റെ കുടുംബമാണെന്ന് പറഞ്ഞു. കൂടുതൽ പണമൊഴുക്കി ബിജെപി തന്റെ മണ്ഡലത്തിൽ നുണ പ്രചരണങ്ങളാണ് നടത്തുന്നതെന്നും രാഹുൽ.

Also Read: ‘അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണം’; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ബിജെപി സ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയുടെ മുഖ്യ പ്രചരണ വിഷയം തന്നെ രാഹുൽ അമേഠിയ്ക്കായി ഒന്നും ചെയ്തില്ലായെന്ന് ഉയർത്തികാട്ടിയാണ്. വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും അമേഠിയ്ക്ക് നൽകാൻ രാഹുലിന് സാധിച്ചില്ലെന്നും, കർഷകർക്ക് കൃഷി ആവശ്യത്തിന് പോലും വെള്ളം ലഭ്യമല്ലെന്നും സ്മൃതി ഇറാനി ആരോപിക്കുന്നു. കഴിഞ്ഞ 55 വർഷമായി കോൺഗ്രസ് അമേഠിയെ വഞ്ചിക്കുകയാണെന്നും സ്മൃതി ഇറാനി പറയുന്നു.

Also Read: അമിത് ഷാ കൊലക്കേസിലെ പ്രതിയെന്ന പ്രസ്താവന: രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ ചിറ്റ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായി മെയ് ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് അമേഠിയും വിധിയെഴുതുന്നത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് 2014ൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും ജയിച്ചത്. എന്നാൽ 2009നെക്കാൾ രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സ്മൃതി ഇറാനിയ്ക്ക് സാധിച്ചിരുന്നു. 71.78 ശതമാനത്തിൽ നിന്ന് 46 ശതമാനത്തിലേക്ക് രാഹുലിന്റെ വോട്ടിങ് ശതമാനം കുറയ്ക്കാൻ 2014ലെ സ്മൃതി ഇറാനിയെ ഇറക്കി ബിജെപിയ്ക്ക് സാധിച്ചു. അമേഠിയ്ക്ക് പുറമെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും മെയ് ആറിന് തന്നെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read: മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ വേണം: വോട്ടർമാരോട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍മ വേണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ പറഞ്ഞത്. ജനങ്ങളുടെ വോട്ട് ശക്തമായ ആയുധമാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നുപോയ ദിനേശ് പ്രതാപ് സിങാണ്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.