/indian-express-malayalam/media/media_files/uploads/2018/11/tharoor-1120150602ShashiTharoor-1024x709.jpg)
Lok Sabha Election Results 2019 Kerala: തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ കേരളം തൂത്തുവാരി മുന്നേറുകയാണ് യുഡിഎഫ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആലപ്പുഴ ഒഴികെ ബാക്കി 19 മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറുകയാണ്. തിരുവനന്തപുരത്ത് കടുത്ത പോരാട്ടത്തിനൊടുവില്‍ 50,000ത്തിന് അടുത്ത് വോട്ടിന്റെ ലീഡിനാണ് വിജയത്തിലേക്ക് നീങ്ങുന്നത്.
Read More: Lok Sabha Election 2019 Results Live: രാജ്യത്ത് വീണ്ടും മോദി തരംഗം; തകർന്നടിഞ്ഞ് യുപിഎ
എന്നാല്‍ താന്‍ സെഞ്ചുറി അടിച്ചെങ്കിലും ടീം തോറ്റു എന്ന ഒരു വിഷമം ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഡിഎ 347 സീറ്റുകളില്‍ മുന്നേറുമ്പോള്‍, യുപിഎയ്ക്ക് വെറും 90 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
As my lead nears 50,000 with 72% counted, i feel like a batsman who has scored a century while his team has lost! It's a bittersweet emotion I will take some time to reflect on. #TharoorForTvm
— Shashi Tharoor (@ShashiTharoor) May 23, 2019
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മവിശ്വാസത്തിലായിരുന്നു. ആ വിശ്വാസത്തിനാണ് ഇപ്പോള്‍ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി ലഭിക്കില്ല എന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് ശതമാനം സീറ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ പദവി ലഭിക്കൂ.
D-Day at last! Will it be D for Deliverance for the nation from 5 years of misgovernance, ineptitude & bigotry, or D for Disappointment & Despair for all who who believe in #InclusiveIndia, responsible governance, liberal social values & economic justice? pic.twitter.com/DJ7zqCgbEp
— Shashi Tharoor (@ShashiTharoor) May 23, 2019
രാജ്യത്ത് 542 ലോക്‌സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us